സിറിയയില്‍ വീണ്ടും വ്യാപക ബോംബാക്രമണം; സമാധാന നടപടികളെ ബാധിക്കുമെന്ന് സിറിയ

syria

ആലപ്പോ: സിറിയയില്‍ വിമതര്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളില്‍ വ്യാപക ബോംബാക്രമണം. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ദിവസങ്ങള്‍ കഴിയവേ ഉണ്ടായ പുതിയ ആക്രമണങ്ങള്‍ സമാധാന പുനസ്ഥാപനത്തെ മോശമായി ബാധിക്കുമെന്ന് സിറിയ കുറ്റപ്പെടുത്തി.

ആഭ്യന്തര യുദ്ധത്താല്‍ കലുഷിതമായ അലപ്പോ നഗരത്തിലും തെക്കന്‍ പട്ടണങ്ങളിലുമാണ് ആക്രമണങ്ങളുണ്ടായത്. അമേരിക്ക സിറിയന്‍ സൈന്യത്തിന് മുകളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പുറകേയാണ് പുതിയ ആക്രമണം നടന്നിരിക്കുന്നത്. അലപ്പോയില്‍ വൈകുന്നേരത്തോടെയുണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും ഒന്നിലേറെ പേര്‍ക്ക് പരുക്കേറ്റതായും യുകെ അടിസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് അറിയിച്ചു. വിമതര്‍ക്ക് സ്വാധീനമുള്ള ദേരാ നഗരത്തിലുണ്ടായ ആക്രമണത്തില്‍ ഒരു കുഞ്ഞുള്‍പ്പെടെ 10 പേര്‍ മരിച്ചു. അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് റഷ്യയും സിറിയയും വിമര്‍ശനങ്ങളുമായി രംഗത്തു വന്ന പശ്ചാത്തലത്തില്‍ ഐഎസിനെതിരെ നടത്താനുദ്ദേശിച്ചിരുന്നതാണ് ആക്രമണമെന്നും തെറ്റ് പറ്റിയതില്‍ ക്ഷമ ചോദിക്കുന്നതായും അമേരിക്ക പ്രതികരിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച രാത്രിയോടെ അവസാനിക്കും. ഒരാഴ്ചയോളം വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുകയാണെങ്കില്‍ സംയുക്തമായി ഐഎസിനെതിരെ സംയുക്ത സൈനിക നീക്കങ്ങള്‍ ആരംഭിക്കാനാണ് അമേരിക്കയും റഷ്യയും തമ്മിലുണ്ടായ ധാരണ. രണ്ടുവിഭാഗങ്ങളും തരാതരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. വിമതരുടെ അധീനതയിലുള്ള അലപ്പോ നഗരത്തില്‍ സഹായങ്ങളെത്തിക്കാന്‍ സാധിച്ചിട്ടുമില്ല.

കിഴക്കന്‍ സിറിയയിലെ പട്ടണമായ ദെയ്ര് അസ് സോറിലാണ് ഇന്നലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം നടന്നത്. സിറിയന്‍ സര്‍ക്കാര്‍ ഈ ആക്രമണത്തെ അപലപിച്ചു. ഈ ആക്രമണത്തില്‍ 62 ഓളം സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റഷ്യ അിറയിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top