സ്വദേശിവല്‍ക്കരണം; സൗദിയില്‍ 83 മൊബൈല്‍ ഫോണ്‍ കടകള്‍ സൗദി തൊഴില്‍ മന്ത്രാലയം അടപ്പിച്ചു

mobile-shopജിദ്ദ: വിദേശികള്‍ ജോലി ചെയ്ത 83 മൊബൈല്‍ ഫോണ്‍ കടകള്‍ സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അടപ്പിച്ചു. 64 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി. കഴിഞ്ഞ 12 ദിവസങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ തൊഴില്‍, ആഭ്യന്തരം, ടെലികോം, മുനിസിപ്പല്‍, വാണിജ്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് മൊബൈല്‍ ഫോണ്‍ കടകളില്‍ പരിശോധന നടത്തിയത്്. സമ്പൂര്‍ണ സ്വദേശിവല്ക്കരണം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് പന്ത്രണ്ട് ദിവസത്തിനിടെ 2,633 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ 220 സ്ഥാപനങ്ങളില്‍ മാത്രമാണ് സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലാക്കാത്തത്.

മറ്റ് സ്വദേശിവല്‍ക്കരണ പ്രദ്ധതികളെ അപേക്ഷിച്ച് മൊബൈല്‍ ഫോണ്‍ കടകളിലെ സ്വദേശിവല്‍ക്കരണം പ്രായോഗികമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് ബിന്‍ അബ്ദുല്ല അല്‍ ഉവൈദി പറഞ്ഞു. വിവിധ മന്ത്രാലയങ്ങള്‍, മാനവശേഷി വികസന നിധി, ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ ട്രെയിനിംഗ് കോര്‍പ്പറേഷന്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്, സൗദി ക്രെഡിറ്റ് ആന്റ് സേവിംഗ്‌സ് ബാങ്ക്, എന്നിവ പരസ്പരം സഹകരിച്ച് നടപ്പിലാക്കുന്ന ആദ്യത്തെ സ്വദേശിവല്ക്കവരണ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ ഷോപ്പുകളില്‍ കണ്ടെത്തിയ ഇതര നിയമ ലംഘനങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്നതിന് പ്രത്യേക സമിതിക്ക് കൈമാറിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

DONT MISS
Top