ഗ്യാലക്‌സി എ9 പ്രോ ഇന്ത്യയില്‍; വില 32,490. സ്‌പെസിഫിക്കേഷനുകള്‍ വായിക്കാം

കുറഞ്ഞ വെളിച്ചത്തില്‍ ചിത്രങ്ങളെടുക്കാനായി രണ്ട് ക്യാമറകള്‍ക്കും F1.9 അപ്പേര്‍ച്ചര്‍ ആണ്

കുറഞ്ഞ വെളിച്ചത്തില്‍ ചിത്രങ്ങളെടുക്കാനായി രണ്ട് ക്യാമറകള്‍ക്കും F1.9 അപ്പേര്‍ച്ചര്‍ ആണ്

ഗ്യാലക്‌സി എ ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ് പുതിയ ഫോണായ ഗ്യാലക്‌സി എ9 പ്രോ ഇന്ത്യന്‍ അവതരിപ്പിച്ചു. 32,490 രൂപയാണ് പുതിയ മോഡലിന്റെ വില.

6 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് എ9 പ്രോയ്ക്ക് ഉള്ളത്. ഉയര്‍ന്ന സംഭരണ ശേഷിയും അഡ്വാന്‍സ്ഡ് പ്രൊസസറുമായി മള്‍ട്ടി ടാസ്‌കിംഗിനുതകുന്ന വിധമാണ് രൂപകല്‍പ്പന. ഗ്ലാസും ലോഹവും കൂടിച്ചേര്‍ന്നുള്ള ബോഡി ഫോണിന് മികച്ച ദൃശ്യതയാണ് നല്‍തുന്നത്.

ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഡ്‌ലാസിന്റെ സംരക്ഷണവും ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 160 മിനുറ്റ് മാത്രം മതി.

സ്‌നാപ്പ് ഡ്രാഗണിന്റെ 64-ബിറ്റ് ഒക്ടാകോര്‍ പ്രൊസസറും നാല് ജിബി റാമുമുള്ള ഗ്യാലക്‌സി എ9 പ്രോയില്‍ രണ്ട് സിം കാര്‍ഡുകള്‍ ഇടാം. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സംഭരണ ശേഷി ഉയര്‍ത്താം.

16 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 8 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഉള്ളത്. കുറഞ്ഞ വെളിച്ചത്തില്‍ ചിത്രങ്ങളെടുക്കാനായി രണ്ട് ക്യാമറകള്‍ക്കും F1.9 അപ്പേര്‍ച്ചര്‍ ആണ്.

കറുപ്പ്, വെളുപ്പ്, സ്വര്‍ണ്ണ വിറം എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഗ്യാലക്‌സി എ9 പ്രോ ലഭ്യമാവുക. സെപ്റ്റംബര്‍ 26 മുതല്‍ ഫോണ്‍ സ്റ്റോറുകളില്‍ ലഭ്യമാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top