‘രാജ്യത്തിന് വേണ്ടി മരിക്കുന്നത് മണ്ടത്തരമെന്ന് കരുതുന്നവരാണ് രാഷ്ട്രീയക്കാര്‍’; ശ്രീനിവാസന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

sreeni

കൊച്ചി: തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനത്തെ പട്ടിയാക്കുന്നവരാണ് രാഷ്ട്രീയക്കാരെന്നാണ് നടന്‍ ശ്രീനിവാസന്‍ വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനങ്ങളുടെ അഭിപ്രായത്തിന് ഒരു വിലയുമില്ല. ഒരിക്കല്‍ തെരഞ്ഞെടുത്തയാളെ തിരിച്ചുവിളിക്കാന്‍ വല്ല സംവിധാനവും ഉണ്ടോ എന്നും ശ്രീനിവാസന്‍ ചോദിച്ചു.

തെരഞ്ഞെടുക്കപ്പെട്ടവര്‍ അഴിമതി നടത്തുന്നു മറ്റ് പലതും ചെയ്യുന്നു. അവര്‍ക്ക് എന്തും ചെയ്യാം. പിന്നീട് അടുത്ത തെരഞ്ഞെടുപ്പില്‍ ഇതേ ആളുകള്‍ പുഞ്ചിരിയോടെ വീണ്ടും ജനങ്ങള്‍ക്ക് മുന്നിലെത്തും. അതുവരെ മോഷണം തന്നെയാണ് ഇവരുടെ പ്രധാന പണി. തെറിവിളിയും വെല്ലുവിളിയുമാണ് ഇന്നത്തെ രാഷ്ട്രീയക്കാരുടെ ശീലമെന്നും അദ്ദേഹം വിമര്‍ശിച്ചു. സമൂഹത്തില്‍ കൊള്ളാവുന്നവനെ ഒരു പാര്‍ട്ടിക്കും വേണ്ട. ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടാന്‍ ഞാന്‍ മരിച്ചേക്കാം എന്ന് ചിന്തിക്കുന്നത് പോലെയുള്ള മണ്ടത്തരം വേറെയില്ലെന്നും ഞാന്‍ ഇല്ലാത്ത രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഞാന്‍ എന്ത് ചെയ്യാനാണെന്നാണ് ഇവരുടെ ചിന്തയെന്നും ശ്രീനിവാസന്‍ കുറ്റപ്പെടുത്തി.

DONT MISS