‘സ്‌കിപ് ദി സെവന്‍’; ആപ്പിളിനും സാംസങ്ങിനും എതിരെ ലെനോവൊയുടെ പരസ്യ പ്രചാരണം

skip the seven

ആപ്പിളും (Apple) സാംസങ്ങും (Samsug) മുന്‍നിര മോഡലുകളുമായി വിപണിയില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നതോടെ തങ്ങള്‍ പിന്നിലാകുമോ എന്ന ഭയം മിക്ക സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കുമുണ്ട്. ഐഫോണ്‍ ശ്രേണിയിലേക്ക് വരുന്ന ഐഫോണ്‍ 7 (iphone 7), ഐഫോണ്‍ 7 plus (iphone 7 plus) മോഡലുകളും, സാംസങ്ങ് ഗാലക്‌സി നോട്ട് 7 (samsug galaxy note 7), സാംസങ്ങ് S7 (samsung S7) മോഡലുകളും വിപണി കീഴടക്കി കൊണ്ടിരിക്കെ ലെനോവൊ (Lenovo) മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

മോട്ടോറോളയില്‍ (Motorola) നിന്നും മോട്ടോ (Moto) ശ്രേണിയെ സ്വന്തമാക്കിയ ലെനോവൊയുടെ ‘സ്‌കിപ്പ് ദി സെവന്‍സ്’ (Skip the Sevens) എന്ന പുതിയ പ്രചരണം രാജ്യാന്തര ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

സാംസങ്ങ്, ആപ്പിള്‍ ഉപഭോക്താക്കളോട് ചോദ്യം ഉന്നയിച്ച് കൊണ്ടാണ് ലെനോവൊ തങ്ങളുടെ പരസ്യ പ്രചരണത്തിന് തുടക്കം കുറിക്കുന്നത്. സാംസങ്ങ്, ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ യാഥാര്‍ത്ഥ്യത്തില്‍ നൂതന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ അതോ മുന്‍ മോഡലുകളില്‍ നിന്നും മെച്ചപ്പെട്ട ഭേദഗതികള്‍ നല്‍കുക മാത്രമാണോ ചെയ്തിരിക്കുന്നത് എന്ന് ചിന്തിക്കാന്‍ ആവശ്യപ്പെടുകയാണ് ഉപഭോക്താക്കളോട് ലെനോവൊ. ഉപഭോക്താക്കള്‍ കണ്ണും അടച്ച് ആപ്പിള്‍, സാംസങ്ങ് മോഡലുകളില്‍ അധിഷ്ടിതമായ ബ്രാന്‍ഡുകളുടെ വിശ്വാസ്യതയെ സ്വീകരിക്കുന്നതും ലെനോവൊ പരസ്യ പ്രചരണങ്ങളിലൂടെ ചോദ്യം ചെയ്യുകയാണ്.

ആപ്പിള്‍, സാംസങ്ങ് ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള മുന്‍നിര മോഡലുകളെ ചോദ്യം ചെയ്ത് നേരത്തെ ഒരുപിടി സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളും രംഗത്തെത്തിയിരുന്നു. ഐഫോണ്‍ 7 ശ്രേണിയില്‍ ആപ്പിള്‍ സ്വീകരിച്ച ഹെഡ്‌ഫോണ്‍ ജാക്കുകളുടെ അഭാവത്തെ LeEco യും OnePlus ഉം ഔദ്യോഗിക ട്വിറ്റിര്‍ അക്കൗണ്ടിലൂടെ ചോദ്യം ചെയ്തത് മത്സരങ്ങള്‍ക്ക് വീര്യം കൂട്ടിയിരുന്നു.

ഐഫോണ്‍ 7 plus ല്‍ ആപ്പിള്‍ നല്‍കിയിരിക്കുന്ന കുഞ്ഞന്‍ ബാറ്ററിയെ പരിഹസിച്ച് LeEco കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. ആപ്പിളിന്റെ മാക് ബുക്ക് ശ്രേണിയെ പരിഹസിച്ച് മുമ്പ് ഡെല്ലും (Dell), ലെനോവൊയും അസൂസും (Asus) രംഗത്തെത്തിയിരുന്നു.

DONT MISS
Top