എല്ലാക്കാലത്തും ഒപ്പം നിന്നിരുന്ന സുഹൃത്തുക്കളാണ് ഇന്ത്യയും നേപ്പാളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

modi-nepal

നരേന്ദ്ര മോദിയും പുഷ്പ കമാല്‍ ദാഹറും

ദില്ലി: നേപ്പാളുമായുള്ള ഇന്ത്യയുടെ ബന്ധം വിശിഷ്ടമാണെന്നും അത് കാലങ്ങളായി നിലനില്‍ക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കാഠ്മണ്ഠുവിന്റെ സമാധാമം, സുസ്ഥിര വികസനം, പാരിസ്ഥിതിക സമൃദ്ധി എന്നിവ ദില്ലി പങ്കുവെക്കുന്ന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും മോദി പറഞ്ഞു.

എല്ലാകാലത്തും ഒപ്പം നിന്നിരുന്ന സുഹൃത്തുക്കളാണ് ഇന്ത്യയും നേപ്പാളും. വിജയങ്ങളിലും പരാജയങ്ങളിലും ഒരുമിച്ചു നില്‍ക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകണമെന്നും മോദി പറഞ്ഞു. നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പാ കമാല്‍ ദഹാറുമായി നടത്തിയ സംയുക്ത പ്രസ്താവനയിലാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നേപ്പാളിലെ ജനകീയ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് കഴിയുന്നതൊക്കെ ചെയ്യുമെന്ന് മോദി പറഞ്ഞു. സുരക്ഷാ ഏജന്‍സികള്‍, പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് കൈകോര്‍ക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇരു രാജ്യങ്ങളുടെയും സുരക്ഷാ താത്പര്യങ്ങള്‍ പരസ്പരം സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കി. നേപ്പാള്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച വിജയമാണെന്നു പറഞ്ഞ മോദി നേപ്പാളുമായി പുതിയൊരു സൗഹൃദ അധ്യായം തുറക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top