ഇന്ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം

ozon-day

ഓട്ടവ: ഓസോണ്‍ പാളിയുടെ വീണ്ടെടുപ്പിലൂടെ ലോകത്തെ ഒരുമിപ്പിക്കാനുളള സന്ദേശവുമായി ഇന്ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം. ‘ഒസോണും കാലാവസ്ഥയും’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. യുഎന്‍ 1994 മുതലാണ് ഓസോണ്‍ ദിനം ആചരിച്ചുതുടങ്ങിയത്. ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിയെ നാശത്തില്‍നിന്ന് സംരക്ഷിക്കുക, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളായിരുന്നു അതിനു പിന്നില്‍. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടത്തെലിനത്തെുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്.

ഓസോണ്‍ പാളി സംരക്ഷിക്കുന്ന എന്ന ലക്ഷ്യത്തോടെ യുഎന്‍ നേതൃത്വത്തില്‍ 1987 സെപ്റ്റംബര്‍ 16ന് കാനഡയിലെ മോണ്‍ട്രിയലില്‍ ഉടമ്പടി ഒപ്പുവെച്ചു. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറക്കുകയായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം. തുടര്‍ന്ന് കരാര്‍ പ്രകാരം ക്‌ളോറോഫ്‌ളൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചു. അതോടെ ഓസോണ്‍ പാളിയുടെ വിള്ളലില്‍ കാര്യമായ കുറവ് വന്നതായി ശാസ്ത്രലോകം അവകാശപ്പെടുന്നു.
മൂന്നു ആറ്റം ഓക്‌സിജന്‍ ഒ3 യാണ് ഓസോന്‍. അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടില്‍ ഓസോണ്‍ ഒരു സംരക്ഷണ വലയം തീര്‍ത്തിട്ടുണ്ട്. അതുകൊണ്ടാണ് സൂര്യനില്‍ നിന്നുള്ള വിനാശകരമായ പല രശ്മികളും നേരിട്ട് ഭൂമിയില്‍ എത്താത്തത്.

അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം ധാരാളം കേന്ദ്രീകരിച്ചിരിക്കുന്നത് ഭൂപ്രതലത്തില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ ഉയരെയുള്ള സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ് സൂര്യ രശ്മിയിലെ ദോഷകാരികളായ അള്‍ട്രാ വയലറ്റ് കിരണങ്ങളെ അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന ഒരു ഭൂവസ്ത്രമായി ഓസോണ്‍ പാളികളെ വിശേഷിപ്പിക്കാം.

ആഗോള തപനം മൂലം ഊഷ്മാവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും അന്തരീക്ഷ ബാഷ്പം ഏറുകയും ചെയ്യുമ്പോള്‍ അത് അന്തരീക്ഷ മേല്‍പാളിയിലെ (സ്ട്രാറ്റോസ്ഫിയര്‍) ഓസോണിനെ അപകടത്തിലാക്കും. 2030 ഓടെ ഓസോണിന് കാലാവസ്ഥാ വ്യതിയാനം കടുത്ത ഭീഷണിയാകുമെന്നാണ് പഠനം പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top