റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെലും ലയിക്കുന്നു

reliance aircell

മുംബൈ : അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെലും ലയിക്കുന്നു. ഇരുകമ്പനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇന്ത്യന്‍ ടെലികോം മേഖലയിലെ ഏറ്റവും വലിയ ലയനവിവരം അറിയിച്ചത്. റിലയന്‍സ് കമ്മ്യൂണിക്കേഷന് 11 കോടിയും എയര്‍സെല്ലിന് 8.4 കോടി ഉപഭോക്താക്കളുമാണ് രാജ്യത്തുള്ളത്. മലേഷ്യന്‍ കമ്പനിയായ മാക്‌സിസ് കമ്യൂണിക്കേഷനാണ് എയര്‍സെല്ലിന്റെ ഉടമസ്ഥര്‍.

65,000 കോടി ആസ്തി കണക്കാക്കപ്പെടുന്ന പുതിയ കമ്പനിയില്‍ രണ്ട് ഗ്രൂപ്പുകള്‍ക്കും 50 ശതമാനം വീതം പങ്കാളിത്തമുണ്ടാകും. ഡയറക്ടര്‍ ബോര്‍ഡിലും രണ്ട് ഗ്രൂപ്പുകള്‍ക്കും തുല്യപങ്കാളിത്തമായിരിക്കും ഉണ്ടാകുക. ലയനത്തോടെ റിലയന്‍സിന്റെ കടം 20,000 കോടിയായി കുറയും. എയര്‍സെല്ലിന്റെ നഷ്ടം 4000 കോടിയാകും.

ഉപഭോക്താക്കളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും നില്‍ക്കുന്ന ഇരുകമ്പനികളും ലയിക്കുന്നതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ എയര്‍സെല്‍-റിലയന്‍സ് സംയുക്ത സംരംഭം മൂന്നാം സ്ഥാനത്തെത്തും.

അനില്‍ അംബാനിയുടെ സഹോദരന്‍ മുകേ,് അംബാനി റിലയന്‍സ് ജിയോ പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെയാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എയര്‍സെല്ലുമായി കൈകോര്‍ക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇരുകമ്പനികളും തമ്മില്‍ ലയനചര്‍ച്ച നടന്നുവരികയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top