ദിനോസറിനും മത്സ്യത്തിനും പുറമെ പരാന്നഭോജിക്കും ഒബാമയുടെ പേര് നല്‍കി

Obama_parasite

നിലവില്‍ മത്സ്യഗണത്തിനും ചിലന്തിവര്‍ഗത്തിനും വംശനാശം സംഭവിച്ച ഒരു ദിനോസര്‍ വര്‍ഗത്തിനും പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പേരുണ്ട്.

ഹൂസ്റ്റണ്‍: പുതുതായി കണ്ടെത്തിയ പരാസൈറ്റിന് (പരാന്നഭോജി) പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പേര് നല്‍കി അമേരിക്കന്‍ ഗവേഷകര്‍. ‘ബരാക്ട്രെമ ഒബാമെയ്’ എന്ന ശാസ്ത്രീയ നാമമാണ് പുതുതായി കണ്ടെത്തിയ പരാസൈറ്റ് ഗണത്തിന് ജേര്‍ണല്‍ ഓഫ് പരാസൈറ്റോളജിയില്‍ രേഖപ്പെടുത്തിയത്.
ഒബാമയുടെ അഞ്ചാം കസിനും ജേര്‍ണലിന്റെ സഹ-എഴുത്തുകാരനുമായ തോമസ് ആര്‍ പ്ലാറ്റാണ് രണ്ടു പ്രാവശ്യം ഒഴിവാക്കിയ ശേഷം ഒബാമയുടെ പേര് തെരഞ്ഞെടുത്തത്. ആശയക്കുഴപ്പത്തിനൊടുവില്‍ ഈ നാമകരണം ഒബാമയ്ക്ക് അപമാനമാകില്ല, മറിച്ച് ബഹുമതിയാകും എന്ന നിഗമനത്തില്‍ തോമസ് എത്തി.
പ്രസിഡന്റിന് ബഹുമതി നല്‍കാന്‍ തന്റെ രീതിയിലുള്ള ചെറിയ വഴിയാണിതെന്ന് തോമസ് പറഞ്ഞു. പുതുതായി കണ്ടെത്തപ്പെടുന്ന ജീവിഗണങ്ങള്‍ക്ക് തങ്ങളുടെ പേര് നല്‍കുന്നതിനായി ആയിരക്കണക്കിന് ഡോളര്‍ നല്‍കാന്‍ തയ്യാറായി വരുന്ന ആളുകള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
നിലവില്‍ മത്സ്യഗണത്തിനും ചിലന്തിവര്‍ഗത്തിനും വംശനാശം സംഭവിച്ച ഒരു ദിനോസര്‍ വര്‍ഗത്തിനും പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പേരുണ്ട്.
DONT MISS
Top