ക്യാന്‍സര്‍ സെന്ററിലെ അന്തേവാസികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് ഉമ്മന്‍ ചാണ്ടി

oomen-chandy

പുതുപ്പള്ളി: തിരുവോണ ദിനത്തില്‍ ആശംസകളുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പതിവ് ഓണാഘോഷങ്ങളില്‍ നിന്നും മാറി, റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ അന്തേവാസികള്‍ക്ക് ഒപ്പമാണ് മുന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത്തവണ ഓണം ആഘോഷിച്ചത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഉമ്മന്‍ചാണ്ടി ഓണാശംസകള്‍ ഏവര്‍ക്കും നേര്‍ന്നത്.

റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നും ഉള്ള ഇരുപത്തിയാറു അന്ദേവാസികള്‍ക്കൊപ്പമാണ് താനും തന്റെ കുടുംബവും ഓണം ആഘോഷിച്ചതെന്നും അവരോടൊപ്പം അല്‍പ്പ സമയം ചിലവഴിക്കുവാനും, ഓണം ആഘാഷിക്കാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു എന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫെയ്ബുക്കിലൂടെ അറിയിച്ചു. തുടര്‍ന്ന് ജഗതിയിലുള്ള തന്റെ വീട്ടില്‍ വച്ച് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം, അബുദാബി ഒരുക്കിയ പരിപാടിയില്‍ രോഗികള്‍ക്ക് 5000 രൂപ വീതം ധനസഹായവും, ഓണക്കോടിയും ,ഓണസദ്യയും നല്‍കുകയും ചെയ്‌തെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സുജ എന്ന രോഗിക്ക് തന്റെ അഭ്യര്‍ത്ഥന പ്രകാരം വീക്ഷണം ഫോറം ഭവന നിര്‍മാണത്തിന് ഉള്ള എല്ലാ സഹായവും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുള്ളതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചു.

DONT MISS
Top