സ്വര്‍ണമത്സ്യത്തിന് ശസ്ത്രക്രിയ; ചെലവ് ഒരു ലക്ഷം!

Gfish

‘കോണ്‍ക്വര്‍’ എന്ന സ്വര്‍ണ്ണമത്സ്യം

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്ബണില്‍ സ്വര്‍ണമത്സ്യത്തിന്റെ ശസ്ത്രക്രിയയ്ക്കായി സ്ത്രീ ചെലവാക്കിയത് 372 ഡോളര്‍ (ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ഇന്ത്യന്‍ രൂപ). കല്ല് വിഴുങ്ങിയ തന്റെ പ്രിയ മത്സ്യത്തെ രക്ഷിക്കാനുള്ള ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ ഇത്രയും പണം ചെലവഴിച്ചത്.
Gfish1
ബ്രിസ്ബണ്‍ ബേഡ്‌സ് ആന്‍ഡ് എക്‌സോട്ടിക്ക്‌സ് വെറ്റിനറി സര്‍വീസസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ സ്വര്‍ണമത്സ്യത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു. ഇതോടൊപ്പം 372 ഡോളറിന്റെ ശസ്ത്രക്രിയയെ സംബന്ധിച്ച വിവരങ്ങളുമുണ്ട്. മത്സ്യത്തിന് അനസ്‌തേഷ്യ നല്‍കിയാണ് കല്ല് പുറത്തെടുത്തത്.
Gfish2
അരയിഞ്ച് നീളമുള്ള കല്ലാണ് ‘കോണ്‍ക്വര്‍’ എന്ന സ്വര്‍ണമത്സ്യം വിഴുങ്ങിയത്. കോണ്‍ക്വറിന്റെ ജീവനെടുക്കാന്‍ തക്കതായിരുന്നു ആ കല്ലെന്ന് മത്സ്യത്തിന്റെ ഉടമയായ  21-കാരി എമ്മ മാര്‍ഷ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം കോണ്‍ക്വറിനെ ടാങ്കിലിട്ട് ഒരുദിവസം നിരീക്ഷിച്ച ശേഷമാണ് വീട്ടിലേക്കയച്ചത്.
Gfish3

ബ്രിസ്ബണ്‍ ബേഡ്‌സ് ആന്‍ഡ് എക്‌സോട്ടിക്ക്‌സ് വെറ്റിനറി സര്‍വീസസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌:

DONT MISS
Top