ഇരുട്ടത്തിരുന്ന് ജ്യൂസ് കുടിച്ചാല്‍ മതി : മദ്യപാനികള്‍ക്ക് നിതീഷ് കുമാറിന്റെ ഉപദേശം

നിതീഷ് കുമാര്‍

നിതീഷ് കുമാര്‍

പാറ്റ്‌ന: മദ്യ നിരോധനം നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് തന്നെയെന്ന് നിതീഷ് കുമാര്‍. മദ്യം കഴിച്ച് ആരോഗ്യം മോശമാക്കുന്നതിലും നല്ലത് ഇരുട്ട് മുറിയില്‍ ഇരുന്ന് ജ്യൂസ് കുടിക്കുന്നതെന്ന് ബിഹാര്‍ മുഖ്യമന്ത്രി. ഒന്നോ രണ്ടോ പെഗിന് വേണ്ടി എല്ലാം നശിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ജ്യൂസ് കുടിക്കുന്നതാണെന്നാണ് നിതീഷിന്റെ പ്രസ്താവന. മദ്യ നിരോധനം തനിക്ക് സമ്മാനിച്ച മാനസ്സികസുഖം മറ്റൊന്നിനും പകരം വെയ്ക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ ഏന്നിനാണ് ബീഹാറില്‍ ബിഹാര്‍ എക്‌സൈസ് അമന്റ്‌മെന്റ് ആക്ട് പ്രാബല്യത്തില്‍ വന്നത്. നിയമപ്രകാരം മദ്യ ഉത്പാദനം, വില്‍പ്പന, തുടങ്ങിയ നിരോധിച്ചിരിക്കുകയാണ്. പൂര്‍ണ്ണമായും വിജയകരമായി നിയമം നടപ്പിലാക്കാന്‍ ബിഹാര്‍ ഗവണ്‍മെന്റിന് സാധിച്ചിട്ടുണ്ട്. ഏപ്രില്‍ ആറിന് സംസ്ഥാനത്തെ മദ്യമുക്തമായി പ്രക്യാപിച്ചിരുന്നു. വിജയകരമായ തന്റെ ബീഹാര്‍ മോഡല്‍ രാജ്യത്തുടനീളം നടപ്പിലാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. നിയമം ലംഘിച്ച് മദ്യം ഉപയോഗിക്കുന്നവര്‍ക്ക് കടുത്ത പിഴയും തടവുമാണ് ശിക്ഷ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top