വാട്സ്ആപ്പ് മെസേജുകള്‍ വായിച്ച് തരുന്ന കാലം വരുന്നു

whatsapp
വാട്‌സ്ആപ്പ് മെസേജുകള്‍ നോക്കി വായിക്കുന്ന കാലം കഴിയുന്നു. ഇനി വാട്‌സ്ആപ്പ് സ്വയം മെസേജുകള്‍ വായിച്ചുകൊടുക്കും. സ്പീക്ക് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിച്ച് വരുകയാണ് വാട്ട്‌സ്ആപ്പ്. ഐഒഎസ് ഡിവൈസുകളില്‍ മാത്രമാണ് നിലവില്‍ സ്പീക്ക് പരീക്ഷിക്കുന്നത്. വാട്‌സ്ആപ്പില്‍ മെസേജ് കേള്‍ക്കാനായി സ്പീക്ക് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഡിവൈസ് സ്വയം മെസേജ് ഉറക്കെ വായിച്ചു തരുന്ന വിധത്തിലാണ് ഫീച്ചറിന്റെ പ്രവര്‍ത്തനം.

സ്‌ക്രോള്‍ ചെയ്ത് മെസേജ് വായിക്കാന്‍ സൗകര്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനം വളരെ സഹായപ്രദമായിരിക്കും. വാഹനം ഓടിക്കുന്നവര്‍ക്കും സമാനമായ രീതിയില്‍ ഫോണ്‍ കയ്യിലെടുത്ത് ഉപയോഗിക്കാന്‍ കഴിയാത്ത ജോലി ചെയ്യുന്നവര്‍ക്കും വളരെ ഉപകരിക്കും. സ്‌ക്രോള്‍ ചെയ്ത് വായിക്കേണ്ട നെടുനീളന്‍ മെസേജുകള്‍ കേള്‍ക്കാന്‍ കഴിയും. ഇതിലൂടെ സമയവും ലാഭിക്കാം. ഫീച്ചറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിച്ചിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top