വിജയ് മല്ല്യയുടെ വില്ല ലേലത്തിന്; അടിസ്ഥാന വില 85 കോടി രൂപ

വിജയ് മല്ല്യ

വിജയ് മല്ല്യ

മുംബൈ: സാമ്പത്തിക ക്രമക്കേടില്‍ കുരുങ്ങി രാജ്യം വിട്ട വിജയ് മല്ല്യയുടെ ഗോവയിലെ വില്ല ലേലത്തിന് വയ്ക്കുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് വില്ല ലേലത്തിന് വെക്കുന്നത്. അടുത്ത മാസമാണ് ലേലത്തിനായി നിശ്ചയിച്ചിരിക്കുന്നത്. 85 കോടി രൂപയാണ് വില്ലയുടെ അടിസ്ഥാന വില.

കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുവകകള്‍ വില്‍ക്കാന്‍ നേരത്തേ ശ്രമിച്ചിരുന്നെങ്കിലും സാധി്ച്ചിരുന്നില്ല. ഗോവയിലെ കോണ്‍ഡോലിയയിലുള്ള വില്ല മല്ല്യ തന്റെ ആര്‍ഭാട പൂര്‍ണ്ണമായ പാര്‍ട്ടികള്‍ നടത്താനായി ഉപയോഗിച്ചിരുന്നതാണ്. എറെ നാളത്തെ നിയമ യുദ്ധത്തിന് ശേഷമാണ് ഉടമസ്ഥാവകാശം യുണൈറ്റഡ് സ്പിരിറ്റ്‌സില്‍ നിന്നും സ്വന്തമാക്കിയത്. 2010ലാണ് കിങ് ഫിഷര്‍ എയര്‍ ലൈന്‍സിന്റെ പേരില്‍ വില്ല പണയം വെയ്ക്കുന്നത്. കഴിഞ്ഞ മാസവും കിങ്ഫിഷറിന്റെ വസ്തുവകകള്‍ ലേലത്തിന് വച്ചിരുന്നു. വാങ്ങുന്നതിന് ആരും എത്താതെ ഉദ്യമം പരാജയപ്പെടുകയായിരുന്നു.

വില്ലയെകൂടാതെ എയര്‍ലൈന്‍സിന്റെ ഹെഡ്‌കോര്‍ട്ടേഴ്‌സ്, കിങ് ഫിഷര്‍ ഹൗസ്, കാറുകള്‍, മല്ല്യയുടെ പേഴ്‌സണല്‍ വിമാനങ്ങളും ബ്രാന്റുകളും ട്രേഡ്മാര്‍ക്കുകളും ലേലത്തിന് വയ്ക്കുന്നുണ്ട്. 17000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന കിങ് ഫിഷര്‍ ഹൗസ് വിലെ പാര്‍ലെ തീരത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. 135 കോടിമുതല്‍ 150 കോടി വരെയാണ് കിങ് ഫിഷര്‍ ഹൗസിന്റെ വിലയായി കണക്കാക്കുന്നത്. കിങ് ഫിഷറിന്റെ ട്രേഡ്മാര്‍ക്കുകളുടെ അടിസ്ഥാന വിലയിലും മാറ്റം വരുത്തിയിട്ടിട്ടുണ്ട്. ലേലത്തുക അമിതമാണെന്ന് ആരോപിച്ച് കക്ഷികള്‍ പിന്‍മാറിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top