1,63,000 പ്രകാശവര്‍ഷം അകലെയുള്ള ഗ്യാലക്‌സിയുടെ മനോഹരചിത്രവുമായി ഹബിള്‍ സ്‌പേസ് സെന്റര്‍

ഹബിള്‍ സ്‌പേസ് ടെലസ്‌ക്കോപ്പ് പുറത്ത് വിട്ട ാര്‍ജ് മഗെലാനിക് ക്ലൗഡിന്റെ ചിത്രം

ഹബിള്‍ സ്‌പേസ് ടെലസ്‌ക്കോപ്പ് പുറത്ത് വിട്ട ലാര്‍ജ് മഗെലാനിക് ക്ലൗഡിന്റെ ചിത്രം

വാഷിങ്ഡന്‍: ഭൂമിയുടെ അടുത്ത ഗ്യാലക്‌സിയുടെ മനോഹര ചിത്രം ഹബിള്‍ സ്‌പേസ് ടെലസ്‌ക്കോപ്പ് പുറത്ത് വിട്ടു. ജ്വലിക്കുന്ന വാതകങ്ങളും ആകാശവസ്തുകളും നിറഞ്ഞ ചിത്രം സുന്ദരമായ കാഴ്ചയാണ്. ഭൂമിയും സൗരയുഥവും ഉള്‍പ്പെടുന്ന ഗ്യാലക്‌സിയായ ആകാശഗംഗയുടെ ഏറ്റവും അടുത്ത മൂന്നാമത്തെ ഗ്യാലക്‌സിയായ ലാര്‍ജ് മഗെലാനിക് ക്ലൗഡിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം നാസ പുറത്ത് വിട്ടത്.

ആകാശ ഗംഗയില്‍ നിന്നും 163000 പ്രകാശവര്‍ഷം അകലെയാണ് ഗ്യാലക്‌സി സ്ഥിതി ചെയ്യുന്നത്. എന്‍ 159 എന്ന നക്ഷത്രക്കൂട്ടമാണ് ചിത്രത്തെ മനോഹരമാക്കുന്നത്. ഇതിനകത്തെ കുഞ്ഞന്‍ നക്ഷത്രങ്ങള്‍ പുറപ്പെടുവിക്കുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളാണ് ഫോട്ടോയുടെ പ്രധാന അകര്‍ഷണം. വളരെ മനോഹരമായ കാഴ്ചയാണ് ഇവ സമ്മാനിക്കുന്നത്. മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പാപ്പിലോണ്‍ നെബുലയ്ക്ക് ചിറക് വിരിച്ച പൂമ്പാറ്റയുടെ രൂപമാണ്. പാപ്പിലോണ്‍ നെബുലയുടെ ചിത്രം ആദ്യം പകര്‍ത്തിയ ഹബിളിന്റെ വൈഡ് ഫീല്‍ഡ് പ്ലാനറ്റെറി ക്യാമറയാണ് N 159ന്റേയും ചിത്രം പകര്‍ത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top