ഭാര്യയെ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ച ഭര്‍ത്താവ് ഞെട്ടി!

couples

യോര്‍ക്ക്‌ഷൈര്‍: എന്തും വില്‍ക്കാം, എന്തും വാങ്ങാം എന്ന ഓണ്‍ലൈന്‍ വിപണന കമ്പനികളുടെ വാക്കുകളെ അന്വര്‍ത്ഥമാക്കുകയാണ് ഇംഗ്ലണ്ടിലെ ഒരു ദമ്പതികള്‍. ഭാര്യയുമായി കലഹിച്ചതിനെ തുടര്‍ന്ന് ഭാര്യയെ ഇബെയില്‍ വില്‍പനയ്ക്ക് വെച്ച ഭര്‍ത്താവ് ഞെട്ടി. ജാഗ്വര്‍ കാറുകള്‍ക്ക് ലഭിക്കുന്ന ശരാശരി വിലയ്ക്ക് മേലെയാണ് തന്റെ ഭാര്യയ്ക്ക് വേണ്ടി ചില വിലപേശലുകള്‍ ഉയര്‍ന്നത്.

ഭാര്യയെ വില്‍ക്കാനിടയായ സാഹചര്യം വ്യക്തമാക്കിയാണ് ഭര്‍ത്താവ് ഇബെയില്‍ ഭാര്യയുടെ ചിത്രം നല്‍കി വില്‍പനയ്ക്ക് വെച്ചത്. ‘used wife’ എന്ന തലക്കെട്ടോടെ നല്‍കിയ ഭാര്യയുടെ ചിത്രത്തിന് താഴെയായി ഭാര്യയ്ക്ക് തീരെ സഹാനുഭൂതിയോ അനുകമ്പയോ ഇല്ലെന്ന് പരാതിപെ്പടുകയും ചെയ്യുന്നുണ്ട്.

b23237fe3f0f96df7ae0a4e2563b79a93a8fe94f-tc-img-preview

ചിത്രത്തിന്റെ കൂടെ, ഭാര്യയുടെ ഗുണങ്ങളും ദോഷങ്ങളും നല്‍കി ഭര്‍ത്താവ് വില്‍പനക്കാര്‍ക്ക് മാതൃകയാവുകയും കൂടി ചെയ്തു. പാചക നൈപുണ്യത്തെ ഗുണമായി പരാമര്‍ശിച്ച ഭര്‍ത്താവ്, ഭാര്യയുടെ ശരീരാകൃതിയെ ദോഷങ്ങളുടെ ഗുണത്തിലാണ് ഉള്‍പ്പെടുത്തിയത്. ഭാര്യ പുതിയതല്ലെന്നും ഉപയോഗിച്ചതാണെന്നും വിരുതനായ ഭര്‍ത്താവ് കൂട്ടിചേര്‍ത്തു.

എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തന്നെ ഇബെയില്‍ വില്‍പനയ്ക്ക് വെച്ച കാര്യം അറിഞ്ഞ ഭാര്യ രോഷാകുലയായെന്നും, തന്റെ മികച്ച ചിത്രമല്ല വില്‍പനയ്ക്ക് വെച്ചതെന്നും പരാതിപ്പെട്ടു.

DONT MISS
Top