മുഷിഞ്ഞ വസ്ത്രം ധരിച്ചെത്തിയ ഡ്രൈവര്‍ക്ക് ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചു; സംഭവം വിവരിച്ച് യുവതി ഫെയ്‌സ്ബുക്കിലെഴുതിയ പോസ്റ്റ് വൈറല്‍

kolkatha
കൊല്‍ക്കത്ത: മുഷിഞ്ഞ വസ്ത്രം ധരിച്ചെത്തിയ ഡ്രൈവര്‍ക്ക് ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചു. കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള മൊക്കാമ്പോ എന്ന റെസ്‌റ്റോറന്റിലാണ് സംഭവം. കൊല്‍ക്കത്ത സന്ദര്‍ശിക്കാനെത്തിയ ദിലാഷി ഹെമ്‌നാനി എന്ന യുവതി തനിക്കുണ്ടായ അനുഭവം വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ദിലാഷിയുടെ പോസ്റ്റ് വളരെ വേഗത്തില്‍ വൈറലായി. 15,425 പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. ഒന്‍പതിനായിരത്തിലധികം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്യുകയും ചെയ്തു.

dilakshi

ദിലാക്ഷി ഹെമ്‌നാനി

വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. രാവിലെ മുതലുള്ള തിരക്കിനിടെ ഡ്രൈവര്‍ മനീഷ് ഭയ്യ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും അദ്ദേഹത്തിന് ഭക്ഷണം വാങ്ങി നല്‍കുന്നതിനും വേണ്ടിയാണ് പാര്‍ക്ക് സ്ട്രീറ്റിലെ മൊക്കാമ്പോ റെസ്‌റ്റോറന്റിലെത്തിയത്. അപ്പോള്‍ സമയം 8.40. അവിടെ കണ്ട സ്റ്റാഫിനോട് തങ്ങള്‍ക്ക് രണ്ട് ടേബില്‍ വേണമെന്ന് ആവശ്യപ്പെട്ടു. പതിനഞ്ച് മിനിട്ട് കാത്തു നില്‍ക്കണമെന്നായിരുന്നു അയാള്‍ പറഞ്ഞത്. സമ്മതിക്കുകയും ചെയ്തു. അല്‍പ സമയത്തിന് ശേഷം ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ 45 മിനിട്ട് കാത്തു നില്‍ക്കണമെന്നായിരുന്നു ജീവനക്കാരന്റെ മറുപടി. അതിനുള്ള കാരണം ചേദിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ മുഷിഞ്ഞ വേഷം ധരിച്ചതുകൊണ്ട് ഹോട്ടലില്‍ പ്രവേശനം നല്‍കാന്‍ കഴിയില്ല എന്നു പറഞ്ഞു. ഇവിടെ നിന്ന് ഭക്ഷണം കഴിക്കണമെങ്കില്‍ എന്തെങ്കിലും ഡ്രെസ്സ് കോഡ് ഉണ്ടോ എന്നായിരുന്നു ഇതിനുള്ള ദിലാഷിയുടെ മറുചോദ്യം. ഇല്ലെന്നും മാനേജര്‍ അത് അനുവദിക്കുന്നില്ലെന്നും അയാള്‍ പറഞ്ഞു. ഇരുവരും തമ്മില്‍ വാക്കേറ്റത്തിലെത്തുകയും ചെയ്തു. ഉത്തരം മുട്ടിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരന്‍ മനീഷ് ഭയ്യ മദ്യപിച്ചതായി പറഞ്ഞു. ഇതിന് താന്‍ സാക്ഷിയാണോ എന്ന മറുചോദ്യം ദിലാഷി ഉന്നയിക്കും ചെയ്തു. ജീവനക്കാരന്റെ പേര് ചോദിച്ചിട്ട് അയാള്‍ പറഞ്ഞുമില്ല. ഒടുവില്‍ ദുഖം നിറഞ്ഞ മനസോടെ തനിക്ക് ഹോട്ടലില്‍ നിന്നും ഇറങ്ങേണ്ടി വന്നതായും യുവതി വ്യക്തമാക്കുന്നു.

ദിലാഷിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top