ഈദ് ദിനത്തില്‍ സിറിയയില്‍ വ്യാപക വ്യോമാക്രമണം: 100 ഓളം പേര്‍ കൊല്ലപ്പെട്ടു

syria-3

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നവര്‍

ദമാസ്ക്കസ്: ഈദ് ദിനത്തില്‍ സിറിയയിലുണ്ടായ വ്യാപക വ്യോമാക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ നഗരങ്ങളായ അലപ്പോയിലും ഇദ്‌ലിബിലുമാണ് ആക്രമണം ഉണ്ടായത്. അമേരിക്കയും റഷ്യയും സമാധാന കരാര്‍ ഒപ്പുവെച്ചതിന്റെ രണ്ടാം ദിനമായിരുന്നു സിറിയയിലെ ആക്രമണം.

അലപ്പോയിലെയും ഇദ്‌ലിബിലെയും വിമതരുടെ അധീനതയിലുള്ള പ്രദേശങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഇദ്‌ലിബ് പ്രവിശ്യയുടെ തലസ്ഥാനമായ ഇദ്‌ലിബ് നഗരത്തില്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. വിമതരുടെ അധീനതയിലുള്ള പ്രദേശങ്ങളിലാണ് അലപ്പോയില്‍ ബോംബ് ആക്രമണം നടന്നത്. ആക്രമണത്തെ അതിജീവിച്ചവരെ കണ്ടെത്താന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

syria syria-2

സിറിയന്‍ യുദ്ധവിമാനങ്ങളോ സഖ്യകക്ഷിയായ റഷ്യയുടെ വിമാനങ്ങളോ ആണ് ബോംബാക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. അലപ്പോയില്‍ സിറിയന്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ കനത്തിരുന്നു. ഈദ് ആഘോഷങ്ങള്‍ തുടങ്ങുന്ന തിങ്കളാഴ്ച വൈകുന്നേരം വെടിനിര്‍ത്തല്‍ ആരംഭിക്കാനായിരുന്നു അമേരിക്കയും റഷ്യയും തമ്മിലെത്തിയ കരാറിലെ പ്രധാന തീരുമാനം. ഇറാനും ലെബനീസ് സൈനിക ഗ്രൂപ്പ് ഹിസ്ബുള്ളയും കരാറിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.

DONT MISS
Top