അഫ്ഗാനിസ്താനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം: നാല് ഭീകരര്‍ കൊല്ലപ്പെട്ടു

drone

അമേരിക്കന്‍ ഡ്രോണ്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഖാക്കി സഫദ് ജില്ലയില്‍ ഭീകരവാദികള്‍ക്കെതിരെ ആക്രമണം നടത്തിയത് അമേരിക്കന്‍ സേനയാണെന്ന് പ്രവിശ്യ ഗവര്‍ണര്‍ മുഹമ്മദ് ആസിഫ് നാങ്ങ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രദേശത്ത് കുറച്ചുദിവസമായി തമ്പടിച്ചിരുന്ന ഭീകരര്‍ക്കെതിരെ അമേരിക്കന്‍ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ ആക്രമണത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഐഎസ് ഭീകരര്‍ക്കും താലിബാനുമെതിരെയുള്ള നീക്കം ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ഭീകരരുടെ താവളങ്ങള്‍ക്കെതിരെ അമേരിക്കന്‍ സൈന്യം ആക്രമണം തുടരുകയാണ്.

DONT MISS
Top