ഇളയ ദളപതിയെ അനുകരിച്ച് കാളിദാസ് വീണ്ടും താരമായി

കാളിദാസ് ജയറാം (ഫയല്‍ ചിത്രം)

കാളിദാസ് ജയറാം (ഫയല്‍ ചിത്രം)

ജനപ്രിയ നായകന്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമിന്റെ അനുകരണ മികവ് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. വിജയ് ഫിലിം അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു ഏവരേയും അത്ഭുതപ്പെടുത്തുന്ന മിമിക്രി പ്രകടനം കാളിദാസ് കാഴ്ചവെച്ചത്. തമിഴ് താരങ്ങളായ വിജയും അജിതും ഇരുന്ന വേദിയില്‍ അവരെ അനുകരിച്ച കാളിദാസ് സൂപ്പര്‍ സ്റ്റാറായാണ് വേദിവിട്ടത്. ഇപ്പോള്‍ വീണ്ടും ഇളയ ദളപതിയെ അനുകരിച്ച് കാളിദാസ് കൈയ്യടി നേടിയിരിക്കുന്നു.

സ്റ്റാര്‍ വിജയ്‌യുടെ ഒരു പരിപാടിയില്‍ ജഡ്ജിങ് പാനലില്‍ ഇരുന്നായിരുന്നു ഇത്തവണത്തെ പ്രകടനം. നിറഞ്ഞ കൈയ്യടിയോടെയാണ് കാളിദാസിന്റെ അനുകരണത്തെ കാണികള്‍ ആസ്വദിച്ചത്.

DONT MISS
Top