ദില്ലിയിലും പരിസരങ്ങളിലും നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തി

delhi

Representational Image

ദില്ലി: ദില്ലിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം.  ദില്ലിയിലും ഗുഡ്ഗാവിലുമാണ് വളരെ നേരിയ തോതിലുള്ള ഭൂചലനമുണ്ടായത്. 4.1 റിക്ടര്‍ സ്‌കെയിലിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.

ഗുഡ്ഗാവില്‍ രണ്ട് സെക്കന്റും ദില്ലിയില്‍ മുപ്പത് സെക്കന്റോളവും ഭൂചലനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.  ദില്ലിയില്‍ നിന്നും 61 കിലോമീറ്റര്‍ അകലെയുള്ള ജജ്ജറിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ പഠനകേന്ദ്രം അറിയിച്ചു.

മൂന്നാഴ്ച മുന്‍പ് ദില്ലിയില്‍ 3.7 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top