കടലും കടന്ന് ധനുഷ് ഹോളിവുഡിലേക്ക്

dhanush

ധനുഷ്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ് ഹോളിവുഡിലേക്ക്. പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരനായ റൊമെയ്ന്‍ പ്യൂര്‍ട്ടോലാസിന്റെ ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫക്കീര്‍ ഹു ഗോട്ട് ട്രാപ്പ്ഡ് ഇന്‍ ആന്‍ ഐക്കാ വാര്‍ഡ്രോബ് എന്ന വിഖ്യാത നോവലിന്റെ ചലച്ചിത്രഭാഷ്യത്തിലാണ് ധനുഷ് പ്രധാനകഥാപാത്രമാകുന്നത്. പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മര്‍ജാനേ സട്രാപിയാണ് ചിത്രത്തിന് പിന്നില്‍. ആജ എന്ന ഇന്ത്യന്‍ കലാകാരനായാണ് ധനുഷ് ചിത്രത്തില്‍ എത്തുന്നത്.

ധനുഷിന്റെ ആദ്യസംവിധാന സംരംഭമായ പവര്‍ പാണ്ടിയുടെ തിരക്കുകളിലാണ് ഇപ്പോള്‍ താരം. ഈ ചിത്രത്തിന് ശേഷം അടുത്ത വര്‍ഷം ജനുവരിയോടെ ധനുഷ് ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനെത്തും. അതേസമയം ചിത്രം നേരത്തെ ആരംഭിക്കേണ്ടതായിരുന്നുവെന്നും ചില തിരക്കുകള്‍ മൂലം ചിത്രീകരണം നീണ്ടുപോവുകയായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

പവര്‍ പാണ്ടി കൂടാതെ വെട്രിമാരന്റെ വടചെന്നൈയിലും ധനുഷാണ് നായകന്‍. ഈ ചിത്രത്തിന്റേയും ഭൂരിഭാഗം ചിത്രീകരണത്തിന് ശേഷം മാത്രമേ ധനുഷ് ഹോളിവുഡിലേക്ക് കടക്കുകയുള്ളൂ. ഇന്ത്യ, പാരിസ്, മൊറോക്കോ എന്നിവിടങ്ങളിലാണ് ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ഉമാ തുര്‍മാന്‍, അലസ്‌കാണ്ടര്‍ ഡഡാറിയോ എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാകുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top