ക്ഷുദ്രഗ്രഹത്തെ പിടിക്കാന്‍ നാസ; ‘ഒസിരിസ്‌-റെക്‌സ്’ വിക്ഷേപിച്ചു

Launch

കേയ്പ് കെനാവെറലില്‍ നിന്നും ‘ഒസിരിസ്-റെക്‌സ്’  വിക്ഷേപിക്കുന്നു

കേയ്പ് കെനാവെറല്‍: ക്ഷുദ്രഗ്രഹത്തെക്കുറിച്ച് പഠിക്കാനായി ‘ഒസിരിസ്-റെക്‌സ്’ എന്ന ബഹിരാകാശ പേടകം നാസ ഇന്നലെ വിജയകരമായി വിക്ഷേപിച്ചു. കേയ്പ് കെനാവെറലില്‍ നിന്നും ഇന്നലെയാണ് പേടകം വിക്ഷേപിച്ചത്. സൗരയൂഥത്തിന്റെ ഉല്‍പ്പത്തിയെപ്പറ്റിയെ കുറിച്ചുള്ള പഠനത്തിലെ നിര്‍ണ്ണായകമായ നാഴികക്കല്ല് എന്നാണ് നാസ ഈ നേട്ടത്തെ വിശേഷിപ്പിച്ചത്.

‘ബെന്നു’ എന്ന ക്ഷുദ്രഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഒസിരിസ്-റെക്‌സ് ശേഖരിക്കുക. ‘101955 ബെന്നു’ എന്നാണ് ഈ ക്ഷുദ്രഗ്രഹത്തിന്റ പൂര്‍ണ്ണനാമം. 2018-ല്‍ ക്ഷുദ്രഗ്രഹത്തില്‍ എത്തും. പഠനത്തോടൊപ്പം ബെന്നുവിന്റെ ഉപരിതലത്തില്‍ നിന്നും സാമ്പിളുകളും ശേഖരിച്ച് 2023-ല്‍ ‘ഒസിരിസ്-റെക്‌സ്’ ഭൂമിയിലേക്ക് തിരിച്ച് വരും. OCAMS, OLA, OVIRS, OTES, REXIS, TAGSAM എന്നീ ആറ് പേലോഡുകളാണ് ഒസിരിസ്-റെക്‌സിലുള്ളത്.

Rex

ഒസിരിസ്-റെക്‌സ് പേടകം

ഒസിരിസ്-റെക്‌സ് എന്ന പേരിന്റെ പൂര്‍ണ്ണരൂപം: ഒറിജിന്‍സ്, സ്‌പെക്ട്രല്‍ ഇന്റര്‍സെപ്ഷന്‍, റിസോഴ്‌സ് ഐഡന്റിഫിക്കേഷന്‍, സെക്യൂരിറ്റി, റീഗോലിത്‌ എക്‌സ്‌പ്ലോറര്‍ എന്നാണ്. ബെന്നു പോലുള്ള ക്ഷുദ്രഗ്രഹങ്ങളാണ് ചെടികള്‍ക്കാവശ്യമായ ജൈവിക തന്‍മാത്രകളുടേയും വെള്ളത്തിന്റേയും ഉറവിടമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഏതാണ്ട് 45 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണിത്. ചെറിയ പര്‍വ്വതത്തിന്റെ വലുപ്പമാണ് ബെന്നുവിനെന്നാണ് നാസ പറയുന്നത്. 80 കോടി ഡോളറാണ് ഈ ദൗത്യത്തിന്റെ ചെലവ്.

സൗരയൂഥത്തിന്റെ ഉല്‍പ്പത്തിയെപ്പറ്റിയെ കുറിച്ചുള്ള പഠനത്തിലെ നിര്‍ണ്ണായകമായ നാഴികക്കല്ലാകും ഈ ദൗത്യമെന്ന് വിലയിരുത്തപ്പെടുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top