ഫെയ്‌സ്ബുക്കില്‍ 8.4 മില്ല്യണ്‍ ഫോളോവേഴ്‌സ്; ട്വിറ്ററില്‍ 2 ലക്ഷത്തിലധികം; സോഷ്യല്‍ മീഡിയയില്‍ താരമായി ഈ 23 കാരന്‍

ben

ബെന്‍ (മധ്യത്തില്‍) സുഹൃത്തുക്കള്‍ക്കൊപ്പം

ഇപ്പോള്‍ എല്ലാം സോഷ്യല്‍ മീഡിയയാണ്. ജീവിതത്തില്‍ നല്ലതും ചീത്തയുമായ എന്തെങ്കിലും ഒരു സംഭവമുണ്ടായാല്‍ സ്വന്തക്കാരോട് പോലും പറയാതെ പലരും പങ്കുവെയ്ക്കുക സോഷ്യല്‍ മീഡിയയിലായിരിക്കും. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ടുകാരനായ ബെന്‍ ഫിലിപ്പ്. ഫെയ്‌സ്ബുക്കില്‍ 8.4 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ബെന്നിനുള്ളത്. ട്വിറ്ററില്‍ 250000 പേരും ഇന്‍സ്റ്റഗ്രാമില്‍ 1.3 മില്ല്യണ്‍ ഫോളോവേഴ്‌സുമുണ്ട്. യൂട്യൂബിലെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 1.4 മില്ല്യണും. വളരെ കുറഞ്ഞ സമയം കൊണ്ടായിരുന്നു ബെന്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത്. അതിന് കാരണമായതാകട്ടെ ഒരു വീഡിയോയും.

രണ്ട് വര്‍ഷം മുന്‍പ് ബ്രിഡ്‌ജെന്‍ഡിലുള്ള അമ്മയുടെ ഷൂ ഷോപ്പില്‍ നേരംപോക്കിനിരുന്നപ്പോഴാണ് തമാശയ്‌ക്കെന്നോണം ബെന്‍ തന്റെ ചില വീഡിയോകള്‍ പകര്‍ത്തിയത്. ഇത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കുറഞ്ഞ സമയം കൊണ്ട് വീഡിയോ ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ചു. ഇതിന് ശേഷമാണ് ബെന്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് തുടങ്ങിയത്. ആറ് സെക്കന്റോളം ദൈര്‍ഘ്യമുള്ളതായിരുന്നു ഇത്. ഒറ്റ വര്‍ഷംകൊണ്ട് പത്ത് ലക്ഷത്തോളം പേരാണ് ഫെയ്‌സ്ബുക്കില്‍ ബെന്നിനെ ഫോളോ ചെയ്തത്.

പത്തൊമ്പതുകാരനായ സുഹൃത്ത് എല്ലിയോട്ട് ഗൈല്‍സുമായി ചേര്‍ന്നാണ് ബെന്‍ വീഡിയോകള്‍ പകര്‍ത്തുന്നത്. ബെന്നിന്റെ വീഡിയോകള്‍ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. പുതിയ ‘തട്ടിപ്പ്’വീഡിയോകള്‍ തയ്യാറാക്കാന്‍ ഒരുങ്ങി ബെന്നും.

ബെന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്ത വീഡിയോകള്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top