പതിവ് തെറ്റിച്ച് ആപ്പിള്‍; ആപ്പിള്‍ എയര്‍പോഡുകള്‍ ഇനി മറ്റ് സ്മാര്‍ട്ട് ഫോണുകളിലും കണക്ട് ചെയ്യാം

airpod 2

ആപ്പിളിന്റെ ഉത്പന്നങ്ങള്‍ എന്നും ആപ്പിളിന് മാത്രമായിരുന്ന പതിവ് ഇത്തവണ തെറ്റിയിരിക്കുകയാണ്. ഐഫോണ്‍ 7(iphone 7), ഐഫോണ്‍ 7 plus (iphone 7 plus) മോഡലുകള്‍ക്ക് ഒപ്പം ആപ്പിള്‍ അവതരിപ്പിച്ച വയര്‍ലെസ് ഇയര്‍ഫോണായ എയര്‍പോഡ് (airpod) മറ്റ് സ്മാര്‍ട്ട് ഫോണുകളിലും പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വയര്‍ലെസ്സ് ഇയര്‍ഫോണായ എയര്‍പോഡുകള്‍ നഷ്ടപെടാന്‍ സാധ്യത ഏറെയാണ് എന്ന വാദത്തെ എതിരിടാന്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ഒറ്റത്തവണ റീപ്ലേസ്‌മെന്റ് പദ്ധതിയും ആപ്പിള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആപ്പിള്‍ എയര്‍പോഡുകള്‍ക്ക് ബ്ലൂടൂത്ത് മുഖേന ഒട്ടനവധി സ്മാര്‍ട്ട് ഫോണുകളുമായി കണക്ട് ചെയാന്‍ സാധിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കിയതായി ദി വെര്‍ജ് (the verge) വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയുന്നു. എന്നാല്‍ എയര്‍പോഡിന്റെ അവതരണത്തോട് അനുബന്ധിച്ച് ആപ്പിള്‍ നല്‍കിയ പത്രക്കുറിപ്പില്‍ ആപ്പിള്‍ സംവിധാനങ്ങളുമായി മാത്രമാണ് എയര്‍പോഡുകള്‍ പ്രവര്‍ത്തിക്കുക എന്ന് ആപ്പിള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

airpod

എയര്‍പോഡിന്റെ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ഇതര സംവിധാനങ്ങളുമായി കണക്ട് ചെയ്യാന്‍ സാധിക്കുമെങ്കിലും, ഐഫോണിന്റെ ഡിജിറ്റല്‍ പിന്തുണയായ സിരി (siri) സേവനങ്ങളുമായി മറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് കണക്ട് ചെയാന്‍ സാധിക്കില്ലെന്ന് ദി വെര്‍ജ് പറയുന്നു.

ആപ്പിള്‍ എയര്‍പോഡിനെ കുറിച്ച് ധാരണയില്ലാത്ത ഉപയോക്താക്കളെ പിന്തുണയ്ക്കാനാണ് സിരി സേവനങ്ങള്‍ എയര്‍പോഡുകളിലും ആപ്പിള്‍ ലഭ്യമാക്കിയിട്ടുള്ളത്. അതിനാല്‍, ശബ്ദം നിയന്ത്രണം, ട്രാക്കുകള്‍ മാറ്റാനും ഒക്കെ, എയര്‍പോഡില്‍ ചെറുതായി സ്പര്‍ശിച്ചാല്‍ മതിയെന്നാണ് ആപ്പിള്‍ വ്യക്തമാക്കുന്നത്. ചാര്‍ജ്ജിങ്ങ് സെറ്റടക്കം വരുന്ന എയര്‍പോഡുകള്‍, ഇന്ത്യന്‍ വിപണിയില്‍ 15400 രൂപ നിരക്കിലാണ് ലഭ്യമാവുക. ഐഫോണ്‍ 7, ഐഫോണ്‍ 7 plus എന്നീ മോഡലുകള്‍ക്കൊപ്പം ഒക്ടോബര്‍ ആദ്യ വാരമാണ് എയര്‍പോഡുകളും ഇന്ത്യന്‍ വിപണിയിലെത്തുക.

ആപ്പിളിന്റെ W1 ചിപ്പില്‍ കേന്ദ്രീകൃതമായ എയര്‍പോഡ്, മികവാര്‍ന്ന ശബ്ദവും ഉയര്‍ന്ന് ബാറ്ററി കാലാവധിയുമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക. കൂടാതെ, ഒപ്റ്റിക്കല്‍ സെന്‍സറുകളും (optical sensor), ആക്‌സിലോമീറ്ററുകളും (accelerometers) എയര്‍പോഡില്‍ ആപ്പിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

DONT MISS
Top