സൗദിയില്‍ വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്ന മൊബൈല്‍ ഷോപ്പുടമകള്‍ക്ക് കടുത്ത ശിക്ഷ

soudi

സൗദി അറേബ്യ:  സൗദി അറേബ്യയില്‍ വിദേശികള്‍ ജോലി ചെയ്യുന്ന മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്കുള്ള പിഴ ശിക്ഷ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പിഴ ശിക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

മൊബൈല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്ന ഓരോ വിദേശ തൊഴിലാളിക്കും 20,000 റിയാല്‍ വീതം സ്ഥാപന ഉടമ പിഴയടക്കണം. ഒരേ സ്ഥാപനത്തില്‍ നിയമ ലംഘനം ആവര്‍ത്തിച്ചതായി കണ്ടെത്തിയാല്‍ ഇരട്ടി പിഴ അടക്കണം. പിഴ അടച്ചില്ലെങ്കില്‍ സ്ഥാപന ഉടമക്ക് സര്‍ക്കാരില്‍നിന്നുളള സേവനങ്ങള്‍ മരവിപ്പിക്കും.

മൊബൈല്‍ ഷോപ്പുകളില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം റെയ്ഡുകള്‍ നിയമ ലംഘകരെ കണ്ടെത്താന്‍ സഹായിക്കുന്നുണ്ടെന്ന് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. സര്‍ക്കാരിന്റെ സ്വദേശിവത്ക്കരണ നയത്തെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ല. നിയമ ലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ 19911 ടോള് ഫ്രീ നമ്പരില്‍ അറിയിക്കണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

DONT MISS
Top