മെസ്സിയും ക്രിസ്റ്റ്യാനോയും താനും ഒരേ ലെവലാണെന്ന് സാഞ്ചസ്

അലെക്‌സിസ് സാഞ്ചസ്

അലെക്‌സിസ് സാഞ്ചസ്

ലണ്ടന്‍: മെസ്സിയും ക്രിസ്റ്റ്യാനോയും ലോകത്തെ ഏറ്റവും മികച്ച  ഫുട്ബോള്‍ താരങ്ങളാണ്. ഇവരെ മാതൃകയാക്കാനാണ് മിക്ക ഫുട്ബോള്‍ താരങ്ങളും ആഗ്രഹിക്കുക.  ഇപ്പോഴിതാ ഒരു താരം സ്വയം താന്‍ മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും തുല്യനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്.  കക്ഷി മറ്റാരുമല്ല, ചിലിയുടെ സൂപ്പര്‍ താരം അലെക്‌സിസ് സാഞ്ചസാണ്.

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ താരമാണ് സാഞ്ചസ്.ഗണ്ണേഴ്‌സിനായി മിന്നുന്ന ഫോമില്‍ കളിക്കുന്ന സാഞ്ചസ് ഒരു സ്പാനിഷ് ഡെയ്‌ലിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും തുല്യനാണെന്ന് പറഞ്ഞത്. ഫുട്‌ബോള്‍ താരം എന്ന നിലയില്‍ താന്‍ മഹാന്‍മാരുടെ നിലയില്‍ എത്തിയിരിക്കുന്നു. മെസിയോടും ക്രിസ്റ്റ്യാനോയോടുമൊപ്പമാണ് തന്റെ സ്ഥാനമെന്നും സാഞ്ചസ് പറയുന്നു.

30 മില്ല്യണ്‍ പൗണ്ടിന് ബാഴ്‌സയില്‍ നിന്നും ആഴ്‌സണലിലെത്തിയ സാഞ്ചസിന്റെ പ്രകടത്തിന്റെ മികവിലാണ് ഗണ്ണേഴ്‌സ്,  എഫ് എ കപ്പ് നേടിയത്. കോപ്പാ അമേരിക്ക ശതാബ്ദി ടൂര്‍ണ്ണമെന്റ് ഉള്‍പ്പടെ രണ്ട് കോപ്പാ അമേരിക്ക കിരീടം ചിലി നേടിയത് സാഞ്ചസിന്റെ പ്ലേമേക്കിഗ് മികവിന്റെ ബലത്തിലാണ്.കോപ്പാ അമേരിക്ക ശതാബ്ദി ടൂര്‍ണ്ണമെന്റിലെ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും സാഞ്ചസിനായിരുന്നു.

കാര്യങ്ങള്‍ ഇങ്ങനൊക്കെ ആണെങ്കിലും താരത്തിന്റെ വാക്കുകള്‍ അല്പം അതിര് കടന്ന് പോയില്ലേ എന്നാണ് സോഷ്യല്‍ മീഡിയയും ഫുട്‌ബോള്‍ ലോകവും അഭിപ്രായപ്പെടുന്നത്.

DONT MISS
Top