ഡ്രസ്സിംഗ് റൂമില്‍ ഒളിക്യാമറ, ചാനല്‍ അവതാരകയുടെ വീഡിയോ യൂട്യൂബില്‍..!

hidden-camയൂട്യൂബില്‍ തരംഗമായി ‘ഡ്രസ്സിംഗ് റൂമില്‍ ഒളിക്യാമറ, ചാനല്‍ അവതാരകയുടെ വീഡിയോ യൂട്യൂബില്‍’ എന്ന ഹ്രസ്വ ചിത്രം. വസ്ത്രശാലകളിലെ ട്രയല്‍ റൂമുകളില്‍ സ്ഥാപിക്കുന്ന ഒളിക്യാമറകളില്‍ കുടുങ്ങുന്ന സ്ത്രീകള്‍ക്കുള്ള മുന്നറിയിപ്പുമായി ചാനല്‍ അവതാരകയും മോഡലുമായ ആര്‍ദ്രയാണ് മൂന്നു മിനുട്ടോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

എന്‍ബി രഘുനാഥ് സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രം ആവിഷ്‌കാര ഡിജിറ്റലിന്റെ ബാനറിലാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് ഒളിക്യാമറകളെ പറ്റി ബോധവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top