ഇന്‍സാറ്റ് 3 ഡിആര്‍ വിക്ഷേപണ വിജയകരം (വീഡിയോ)

insat

ബംഗളൂരു: കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ്-3 ഡിആര്‍ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നും ഇന്ന് വൈകീട്ട് 4.50നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് 17ആം മിനുട്ടില്‍ ഭ്രമണപഥത്തിലെത്തി. ജിഎസ്എല്‍വി-എഫ്05 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 4.10നായിരുന്നു വിക്ഷേപണ നടത്താന്‍ തീരുമാനിച്ചതെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിക്ഷേപണ സമയം ദൈര്‍ഘിപ്പിക്കുകയായിരുന്നു.

പ്രധാനമാും കാലാവസ്ഥ നിരീക്ഷണം ലക്ഷ്യമിട്ടുള്ള ഉപഗ്രഹം അന്തരീക്ഷ താപനില, സാന്ദ്രത, മേഘങ്ങള്‍, ഓസോണ്‍ പാളിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ തുടങ്ങിയവ ഇന്‍സാറ്റ്-3 ഡിആര്‍ നീരിക്ഷിക്കും. കാലാവസ്ഥ, സമുദ്ര, അന്തരീക്ഷ പഠനത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ വിക്ഷേപണം സഹായിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

2,211 കിലോഗ്രാമാണ് ഉപഗ്രഹത്തിന്‍െറ ഭാരം. ഇതില്‍ 1,225 കിലോഗ്രാം ഇന്ധനമാണ്. ഭാരം കൂടുതലുള്ളതു കൊണ്ടാണ് പിഎസ്എല്‍വിയെ ഒഴിവാക്കി ജി.എസ്.എല്‍.വി റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. രണ്ടു മുതല്‍ രണ്ടര ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ജിഎസ്എല്‍വി റോക്കറ്റിന് ശേഷിയുണ്ട്. 400 കോടി രൂപയാണ് മൊത്തം ചെലവ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top