വയസ് 27, ഭാരം 317 കിലോ; ഇതൊന്നും പോരാ, അനങ്ങാന്‍ കഴിയാത്ത വിധം വണ്ണം വെക്കണമെന്ന് യുവതിയുടെ ആഗ്രഹം

മോണിക്ക റിലി

മോണിക്ക റിലി

27 വയസില്‍ ശരീര ഭാരം 317 (700 എല്‍ബിഎസ്) കിലോ. കേള്‍ക്കുന്നവര്‍ അമ്പരക്കേണ്ട. ഇതൊന്നും ഒരു ഭാരം അല്ലെന്നാണ് മോണിക്ക റിലി പറയുന്നത്. ഇനിയും വണ്ണം വെക്കണം, എത്രത്തോളം എന്നല്ലേ, അനങ്ങാന്‍ കഴിയാത്ത വിധം. മോഡല്‍ കൂടിയായ അമേരിക്കക്കാരി മോണിക്ക തന്റെ ആഗ്രഹം തുറന്നു പറയുന്നു.

പൊണ്ണത്തടി വലിയ പ്രശ്‌നമായി കണ്ട് അത് കുറയ്ക്കാന്‍ ആളുകള്‍ പരക്കം പായുന്ന കാലത്താണ് വിചിത്രമായ ആഗ്രഹവുമായി മോണിക്ക രംഗത്തെത്തിയിരിക്കുന്നത്. ഒരടി പോലും അനങ്ങാന്‍ കഴിയാതാകുന്നത് വരെ പിന്‍മാറില്ല. ഇതാണ് മോണിക്കയുടെ നിലപാട്. ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയാവുക എന്നതാണ് മോണിക്കയുടെ ആഗ്രഹം. ഈ ആഗ്രഹത്തിന് ശക്തമായ പിന്തുണയുമായി കാമുകന്‍ സിഡ് റിലിയുണ്ട്. ഭാരം 1,000 എല്‍ബിഎസ് ആക്കുക എന്നതാണ് ലക്ഷ്യം.

മോണിക്ക റിലിയും സിഡും

മോണിക്ക റിലിയും സിഡും

സിഡാണ് മോണിക്കയെ ഭക്ഷണം കഴിപ്പിക്കുന്നത്. അതും ട്യൂബില്‍ക്കൂടി. അമേരിക്കയിലെ ടെക്‌സാസിലെ ഫോര്‍ത്ത് വര്‍ത്തിലാണ് മോണിക്ക താമസിക്കുന്നത്. ഒരു ദിവസത്തെ മോണിക്കയുടെ ഭക്ഷണം ഇങ്ങനെ. ആറ് ബിസ്‌കറ്റുകള്‍, ബ്രെഡ് റോളില്‍ ആറ് സോസേജ്, ഒരു വലിയ ബൗള്‍ നിറയെ മധുരധാന്യം, ഭാരം വര്‍ധിപ്പിക്കാനുള്ള രണ്ട് ഷെയ്ക്ക്, നാല് മക്ചിക്കന്‍ സാന്‍ഡ്‌വിച്, നാല് ഡബിള്‍ ചീസ് ബര്‍ഗര്‍, വലിയ ഫ്രഞ്ച് ഫ്രൈകള്‍, 30 ചിക്കന്‍ നഗ്ഗറ്റ്‌സ്, മാക്കറോണി ചീസ്, ടാക്കോ ബെല്‍, ഒരു ഗാലണ്‍ ഐസ്‌ക്രീം.

മോണിക്ക റിലിയും സിഡും

മോണിക്ക റിലിയും സിഡും

ഇനി തങ്ങള്‍ക്ക് കുട്ടികള്‍ വേണമെന്ന ആഗ്രഹവും ഇരുവരും പങ്കുവെക്കുന്നു. അതില്‍ നിന്നും തന്നെ തടയാന്‍ ഒന്നിനും കഴിയില്ലെന്ന് മോണിക്ക വ്യക്തമാക്കുന്നു. ചിലര്‍ അതിനെ സ്വാര്‍ത്ഥതയായി കണ്ടേക്കാം. പക്ഷെ ഞങ്ങള്‍ക്ക് മികച്ച മാതാപിതാക്കളാകാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മോണിക്ക പറയുന്നു.

മോണിക്ക റിലിയും സിഡും

മോണിക്ക റിലിയും സിഡും

പൊണ്ണത്തടി കുറയ്ക്കാന്‍ ഇടയ്ക്ക് മോണിക്ക ആഗ്രഹിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഒരു സര്‍ജറിക്ക് തയ്യാറാവുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം തീരുമാനം മാറ്റി വണ്ണം കൂട്ടാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. മോണിക്കയുടെ ആഗ്രഹത്തിനെതിരെ അമ്മ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കണക്കാക്കാതെ മുന്നോട്ട് പോകാനാണ് മോണിക്കയുടേയും സിഡിന്റെയും തീരുമാനം. ആറടി രണ്ടിഞ്ചു നീളവും 100 കിലോ ഭാരവുമാണ് സിഡിനുള്ളത്. മോണിക്കയുടെ ആഗ്രഹം സഫലമാക്കുവാന്‍ സഹായിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് സിഡി വ്യക്തമാക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top