യുഎസ് ഓപ്പണ്‍ സെമി ലൈനപ്പായി, ദ്യോക്കോവിച്ച് -മോന്‍ഫില്‍സ്, വാവ്‌റിങ്ക-നിഷികോരി പോരാട്ടം

monfils

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് സെമി ലൈനപ്പായി. പുരുഷ വിഭാഗം സിംഗിള്‍സ് സെമി ഫൈനലുകളില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നോവാക് ദ്യോക്കോവിച്ച് ഫ്രാന്‍സിന്റെ ഗേല്‍ മോന്‍ഫില്‍സിനെയും, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാവ് വാവ്‌റിങ്ക ജപ്പാന്റെ കെയി നിഷികോരിയെയും നേരിടും.

ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയെ പരാജയപ്പെടുത്തിയാണ് ഒന്നാം സീഡ് ദ്യോകോവിച്ച് സെമിയില്‍ കടന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നാട്ടുകാരനായ ലൂക്കാസ് പൗലേയെ കീഴടക്കിയാണ് ഫ്രാന്‍സിന്റെ ഗേല്‍ മോന്‍ഫില്‍സ് സെമിയിലെത്തിയത്.

വാവ് റിങ്ക അര്‍ജന്റീനയുടെ യുവാന്‍ ഡെല്‍പെട്രോയെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറയെ കീഴടക്കിയാണ് നിഷികോരി സെമിയില്‍ എത്തിയത്.

വനിതാവിഭാഗത്തില്‍ ആദ്യസെമിയില്‍ അമേരിക്കയുടെ സെറീന വില്യംസ് ചെക്ക് റിപ്പബ്ലിക്കിന്റെ കലോളിന പ്ലിസ്‌കോവയെ നേരിടും. രണ്ടാം സെമിയില്‍ ഡെന്‍മാര്‍ക്കിന്റെ കരോളിന വോസ്‌നിയാക്കിയ്ക്ക്് ജര്‍മ്മനിയുടെ ആഞ്ജലിക്ക കെര്‍ബറാണ് എതിരാളി.

DONT MISS
Top