ഓണമിങ്ങെത്തി: മലയാളക്കരയ്ക്ക് നിറപ്പകിട്ടേകാന്‍ തമിഴ് പൂപ്പാടങ്ങള്‍ പൂവണിഞ്ഞു

flowers

കൊച്ചി: മാവേലി മന്നനെ വരവേല്‍ക്കുവാന്‍ അത്തം മുതല്‍ പത്തു ദിവസം മലയാളികള്‍ മുറ്റത്ത് പൂക്കളം തീര്‍ത്ത് കാത്തിരിക്കും. അതുകൊണ്ട് തന്നെ കേരളത്തില്‍ ഓണക്കാലമായാല്‍ തമിഴ്‌നാട്ടിലും വലിയ ഉത്സവമാണ് പൂക്കളുടെ വിളവെടുപ്പുത്സവം. മലയാളക്കരയുടെ മുറ്റങ്ങളില്‍ പൂക്കളം ഒരുക്കുവാന്‍ തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ കേരളത്തിലെ വിപണികളിലേയ്ക്ക് പൂക്കളെത്തി തുടങ്ങി.

പൂവിപണി സജീവമായതോടെ തമിഴ്‌നാട്ടിലെ പൂപ്പാടങ്ങളില്‍ വിളവെടുപ്പും തകൃതിയായി. ഓണക്കാലത്ത് പൂക്കള്‍ക്ക് ആവശ്യക്കാരേറുന്നതോടെ വിപണയില്‍ നല്ലവിലയും കിട്ടുമെന്നതും തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ കൂടുതല്‍ പൂ കൃഷി ചെയ്യുന്നതിനും പ്രേരിപ്പിക്കുന്നുണ്ട്. ചെണ്ടുമല്ലി, മുല്ല, പിച്ചി, അരളി, ഗോല്‍ക്കണ്ട, ജമന്തി തുടങ്ങിയ പൂക്കളാണ് ഏറ്റവും കൂടുതല്‍ കേരളത്തിലേയ്ക്ക് എത്തുന്നത്. ഇത് കൂടാതെ അലങ്കാര പുഷ്പങ്ങളും വന്‍തോതില്‍ കേരളത്തിന്റെ വിപണികളിലേക്ക് എത്തുന്നുണ്ട്. മുല്ലപ്പൂവിനാണ് ഏറ്റവും കൂടുതല്‍ വില. എഴുനൂറ് രൂപമുതല്‍ ആയിരം രൂപവരെയാണ് മുല്ലപ്പൂവിന് വിപണി വില. ചെണ്ടുമല്ലി 60, ഗോല്‍ക്കണ്ട 100, അരളി 70 എന്നിങ്ങനെയാണ് നിലവില്‍ പൂക്കളുടെ വില.

കേരളത്തിനോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാടന്‍ ഗ്രാമങ്ങളായ കമ്പം, ചിന്നമന്നൂര്‍, ശീലയാംപെട്ടി, ഗൂഢല്ലൂര്‍, പാളയം, പുതുപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് വര്‍ണ്ണ വസന്തം തീര്‍ത്ത പൂപ്പാടങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. വിവിധ വര്‍ണ്ണത്തിലും വിവിധ തരത്തിലൂമുള്ള പൂക്കളുടെ കൃഷി ഇവിടെ വ്യാപകമായതോടെ തമിഴ്‌നാട്ടിലെ ഈ ഉള്‍ഗ്രാമ പ്രദേശങ്ങളിലേയ്ക്ക് വിനോദ സഞ്ചാരികളുടെ കടന്നുവരവും വര്‍ദ്ധിച്ചിട്ടുണ്ട്. വിദേശികളടക്കമുള്ളവര്‍ക്ക് ഏറ്റഴും പ്രയപ്പെട്ടത് മുല്ലപ്പൂവാണ് അതുകൊണ്ട് തന്നെയാണ് മുല്ലപ്പൂവിന് വില ഉയരുവാനും പ്രധാന കാരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top