അക്ഷത് വര്‍മ്മയുടെ ദ്രൗപതി ഇപ്പോള്‍ ഹിറ്റാണ്- വീഡിയോ കാണാം

delhi belly

അഞ്ച് ഭര്‍ത്താക്കന്‍മാരുമായി ജീവിച്ചിരുന്ന ദ്രൗപതിയെ അക്ഷത് വര്‍മ്മ അവതരിപ്പിച്ചിരിക്കുന്നത് എങ്ങനെയാണെന്നറിയുമോ? ഡല്‍ഹി ബെല്ലി എന്ന പ്രശസ്ത ബോളിവുഡ് ചിത്രത്തിന് തിരകഥ രചിച്ച അക്ഷത് കുമാറിന്റെ പുതിയ ഷോര്‍ട്ട് ഫിലിം ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ ഇതിഹാസങ്ങളായ രാമയാണവും മഹാഭാരതവും ഒട്ടനവധി കഥകളാണ് നമ്മുക്ക് പറഞ്ഞ തരുന്നത്. എന്നാല്‍ പലപ്പോഴും മഹാഭാരതവും രാമായണവും ഒരല്പം കോംപ്ലിക്കേറ്റഡ് അല്ലേ എന്ന സംശയവും ഒട്ട് മിക്ക ആളുകള്‍ക്കും വരാറുളളതുമാണ്. പലപ്പോഴും സ്ത്രീ കഥാപാത്രങ്ങളിലൂടെ മുന്നോട്ട് നീങ്ങുന്ന മഹാഭരതവും രാമായണവും സഹനത്തിന്റെയും പ്രതികാരത്തിന്റെയും ത്യാഗത്തിന്റെയും സന്ദര്‍ഭങ്ങള്‍ വായനക്കാരന് നല്‍കുന്നത്.

എന്നാല്‍ 21-ആം നൂറ്റാണ്ടിലെ കുന്തിയേയും ദ്രൗപതിയേയും പഞ്ചപാണ്ഡവന്മാരേയുമാണ് ഡെല്‍ഹി ബെല്ലിയുടെ എഴുത്തുകാരന്‍ അക്ഷത് വര്‍മ്മ തന്റെ പുതിയ ഷോര്‍ട്ട് ഫിലിമിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സംഭവം അക്ഷത് വര്‍മ്മ ആയത് കൊണ്ട് സംഭവം ഹിറ്റാണ് എന്ന് പറയുന്നതില്‍ അതിശയോക്തി ഒട്ടുമില്ല. ഇതിനോടകം ഒട്ടനവധി പ്രതികരണമാണ് അക്ഷത് വര്‍മ്മയുടെ പുതിയ ഷോര്‍ട്ട് ഫിലിമിനെ തേടി എത്തി കൊണ്ടിരിക്കുന്നത്.

DONT MISS
Top