ജിയോ സിം വാങ്ങാന്‍ പ്രിയങ്കയും: ചിത്രം വൈറലാകുന്നു

ജിയോയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് രാജ്യത്ത് ഇപ്പോള്‍ താരം. ജിയോ സിം ലഭിക്കാനായി സാധാരണക്കാര്‍ക്ക് പുറമെ സിനിമാ താരങ്ങളും ഇറങ്ങിയിട്ടുണ്ടെന്നാണ് സൂചന.ജിയോ സിം വരിക്കാരിയാവാനുള്ള പ്രിയങ്ക ചോപ്രയുടെ അപേക്ഷാ ഫോമിന്റെ ചിത്രമാണ് ഇപ്പോള്‍ വാട്‌സ്ആപ്പിലും ട്വിറ്ററിലുമൊക്കെ പ്രചരിക്കുന്നത്.

പ്രിയങ്ക ചോപ്രയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും താരത്തിന്റെ ഒപ്പുമടക്കമുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ സത്യാവസ്ഥ ഇത് വരെ വെളിപ്പെട്ടിട്ടില്ല.

ഇതിനു മുന്‍പ് ജിയോയെയും അംബാനിയെയും പ്രശംസിച്ച് പ്രിയങ്കയും നിരവധി താരങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ചിത്രത്തെക്കുറിച്ച് താരം ഇത് വരെ പ്രതികരിച്ചിട്ടില്ല. ഒരു ടെലിവിഷന്‍ ഷോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലാണ് പ്രിയങ്കയുള്ളത്.

DONT MISS
Top