സില്‍വസ്റ്റര്‍ സ്റ്റാലിനെ കൊന്ന് സാമൂഹ്യമാധ്യമങ്ങള്‍; താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിച്ച് സ്റ്റാലിന്‍

stallon

ലോസ് ആഞ്ജല്‍സ്: റാംബോ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ഹോളിവുഡ് താരം സില്‍വസ്റ്റര്‍ സ്റ്റാലിന്‍ മരിച്ചതായി വ്യാജ വാര്‍ത്തകള്‍. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ ചാനലിന്റെ ലോഗോ ഉപയോഗിച്ചുള്ള വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിക്കപ്പെട്ടു.

The fabricated news story which went viral on social media. (Facebook)The fabricated news story which went viral on social media. (Facebook)Image result for Sylvester Stallone Death hoax

ലോസ് ആഞ്ജല്‍സിലെ വീട്ടില്‍ താരത്തെ മരിച്ചുകിടക്കുന്ന രീതിയില്‍ കണ്ടെത്തിയതായാണ് വ്യാജ വാര്‍ത്ത വന്നത്. മൃതദേഹത്തിനടുത്ത് നിന്നും ഗുളികകള്‍ കണ്ടെത്തിയതായും ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും സിഎന്‍എന്നിന്റെ പേരിലുള്ള വാര്‍ത്തയും സ്‌ക്രീന്‍ ഷോട്ടും പ്രചരിച്ചു. താരത്തിന് ആദരാഞ്ജലി അര്‍പിച്ചും നിരവധി പോസ്റ്റുകള്‍ വന്നു.

A wonderful quiet dinner together with my daughter. #dinnerdate #spacetravel #nogravity #talkingheads @sophiastallone

A photo posted by Sly Stallone (@officialslystallone) on

എന്നാല്‍ താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിച്ചു കൊണ്ട് മണിക്കൂറുകള്‍ക്കകം എഴുപതുകാരനായ സ്റ്റാലിന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഷെയര്‍ ചെയ്തു. തന്റെ മകളോടൊത്തുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. മകളോടൊത്ത് അത്താഴം പങ്കിടുന്നതായും താരം പോസ്റ്റില്‍ കുറിച്ചു. വ്യാജ വാര്‍ത്തകളെ അവഗണിച്ച് ഇതിനോട് പ്രതികരിക്കാതെയാണ് സ്റ്റാലിന്‍ ഇത്തരത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജവാര്‍ത്തയുടെ ഉത്ഭവം ഒരു പേജില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

DONT MISS
Top