ഒമാനില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ 200 ശതമാനം വരെ വര്‍ദ്ധിക്കുന്നു

oman

ഒമാന്‍: ഒമാനില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടുന്നു. 200 ശതമാനം വരെയാണ് വര്‍ദ്ധന. റോഡപകടങ്ങളും അപടമരണങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയമഭേദഗതി. പുതിയ നിയമം നാളെ മുതല്‍ നിലവില്‍ വരും. ഇരുപത് ഇരട്ടി വരെയാണ് വിവിധ ഗതാഗഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഒമാന്‍ വര്‍ദ്ധന വരുത്തുന്നത്.

200 റിയാല്‍ മുതല്‍ മുവായിരം റിയാല്‍ വരെ ആണ് വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുക. മൊബൈല്‍ ഫോണോ മറ്റ് എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ വാഹനം ഓടിക്കുമ്പോള്‍ ഉപയോഗിച്ചാല്‍ മുന്നൂറ് റിയാല്‍ വരെ പിഴയും പത്ത് ദിവസത്തെ ജയില്‍ വാസമോ ശിക്ഷയായി ലഭിച്ചേക്കും. നേരത്തെ ഇത് പത്തുമുതല്‍ പതിനഞ്ച് റിയാല്‍ വരെ ആയിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം സംഭവിച്ചാല്‍ മുവായിരം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കും. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ എണ്ണൂറ് റിയാല്‍ പിഴയും ആറുമാസം ജയില്‍ വാസവും ആണ് ശിക്ഷ. റോഡില്‍ അഭ്യാസപ്രകടനങ്ങള്‍ കാണിച്ചാല്‍ അഞ്ഞൂറ് റിയാല്‍ വരെ പിഴയും മൂന്ന് മാസം വരെ തടവും ശിക്ഷയായി ലഭിക്കും. റോഡപകടങ്ങള്‍ പെരുകിവരുന്ന സാഹചര്യത്തിലാണ് ട്രാഫിക് ഫൈനുകള്‍ കുത്തനെ കൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഈ വര്‍ഷം ആദ്യ ആറുമാസം 2100 അപകടങ്ങളിലായി 336 പേര്‍ക്കാണ് ഒമാനില്‍ ജീവന്‍ നഷ്ടമായത്. എണ്ണവിലയിടിവിനെ തുടര്‍ന്ന് സമ്പദ്ഘടനയ്ക്ക് ഉണ്ടായ ക്ഷീണവും പിഴ കുത്തനെ കൂട്ടുന്നതിന് കാരണമായിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top