ഗതാഗത നിയമലംഘനം: ഷാര്‍ജയില്‍ റഡാര്‍ സ്ഥാപിച്ചതിന് പിന്നാലെ പിടിയിലായത് 347 പേര്‍

sharjah

ഷാര്‍ജ: ഷാര്‍ജയില്‍ ഗതതാഗത നിയമലംഘനം കണ്ടെത്തുന്നതിന് പുതിയ റഡാര്‍ സ്ഥാപിച്ചതിന് ശേഷം 347 പേര്‍ പിടിയിലായതായി ഷാര്‍ജ പൊലീസ്. പുതിയ ഉപകരണം സ്ഥാപിച്ച് ഒരാഴ്ച്ചക്കിടയിലാണ് ഇത്രയും പേര്‍ ഗതാഗത നിയമലംഘനത്തിന് പിടിയിലായത്.
കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് ഗതാഗത നിയമലംഘകരെ പിടികൂടുന്നതിന് ഷാര്‍ജ പൊലീസ് അത്യാധുനിക റഡാറുകള്‍ സ്ഥാപിച്ചത്. അതിന് ശേഷമാണ് ഇത്രയും പേര്‍ പിടിയിലായത്.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും മാത്രമാണ് ഇത്രയും ട്രാഫിക് നിയമലംഘകരെ പുതിയ റഡാറുകള്‍ കണ്ടെത്തിയത്. ഹാര്‍ഡ് ഷോള്‍ഡര്‍ നിയമലംഘനം, അമിതവേഗത, ലെയ്ന്‍ തെറ്റിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവരെ ആണ് പുതിയ റഡാര്‍ കണ്ടെത്തിയത്. ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള ക്യാമറ ഉള്‍പെടുന്നതാണ് പുതിയ ഉപകരണം. ഷാര്‍ജ പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗവും ചേര്‍ന്നാണ് ഈ അത്യാധുക ക്യാമറ രൂപകല്‍പന ചെയ്തത്. ആദ്യഘട്ടമായി പത്ത് ക്യാമറകള്‍ ആണ് എമിറേറ്റില്‍ സ്ഥാപിച്ചിട്ടുള്ളത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെ കൂടാതെ, അല്‍ ഇത്തിഹാദ് റോഡ്, ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് റോഡ് എന്നിവിടങ്ങളിലാണ് പുതിയ റഡാര്‍ സ്ഥാപിച്ചിരിക്കുന്നത്.

DONT MISS
Top