ആണ്‍കുഞ്ഞായതില്‍ അസൂയ; നവജാതശിശുവിനെ ബന്ധുവായ സ്ത്രീ കെട്ടിടത്തില്‍നിന്ന് താഴേക്കെറിഞ്ഞു

cctv

കുഞ്ഞിനേയുമെടുത്ത് വരാന്തയിലേക്ക് വരുന്ന സ്ത്രീ

കാണ്‍പൂര്‍: 18 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ കെട്ടിടത്തില്‍ നിന്നും താഴേക്ക് എറിഞ്ഞ് കൊല്ലാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കുഞ്ഞിന്റെ മാതാവിന്റെ ബന്ധുവാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം ചെയ്തത്. ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞതിനെത്തുടര്‍ന്ന് പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ സരിത യാദവാണ് പൊലീസിന്റെ പിടിയിലായത്. തനിക്ക് മൂന്നു പെണ്‍കഞ്ഞുങ്ങളാണെന്നിരിക്കെ, ബന്ധുവായ സ്ത്രീക്ക് ആണ്‍കുട്ടി ജനിച്ചതിലുള്ള അസൂയയാണ് ഇവരെക്കൊണ്ട് ഈ ക്രൂരത ചെയ്യിച്ചത്.

ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയെയും കുഞ്ഞിനെയും കാണാനെത്തിയതായിരുന്നു സരിത. കുഞ്ഞും മാതാവും ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവര്‍ കുട്ടിയേയും തട്ടിയെടുത്ത് പുറത്തേക്ക് പോയത്. പിന്നീട് ആരുമില്ലെന്ന് ഉറപ്പാക്കി രണ്ടാം നിലയില്‍ നിന്നും കുട്ടിയെ താഴേക്ക് എറിഞ്ഞു. ഉറക്കമുണര്‍ന്ന ശേഷം മുലയൂട്ടാനായി കുഞ്ഞിനെ തിരഞ്ഞപ്പോള്‍ കാണാതെ പരിഭ്രമിച്ച അമ്മയുടെ നിലവിളി കേട്ട് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ അബോധാവസ്ഥയില്‍ ആശുപത്രി മുറ്റത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.

താഴെ കുഞ്ഞ് കിടക്കുന്നത് കണ്ട ആശുപത്രി ജീവനക്കാരന്‍ പങ്കജ് കതിയാര്‍ രണ്ടാംനിലയില്‍ നിന്ന് താഴേക്ക് എടുത്ത് ചാടുകയായിരുന്നു. പരുക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ചികിത്സയ്ക്ക് വിധേയമാക്കി. കുഞ്ഞിനെയുമെടുത്ത് സരിത രണ്ടാംനിലയിലെ ആശുപത്രി ഇടനാഴിയിലൂടെ നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

DONT MISS