സൗദിക്ക് നേരെ ഹൂതി വിമതരുടെ ഷെല്‍ ആക്രമണം; സ്വദേശി വനിത കൊല്ലപ്പെട്ടു

shell-atack

Representative Image

ജിസാന്‍: സൗദിയിലെ തുറമുഖ നഗരമായ ജിസാനില്‍ വീണ്ടും യെമനില്‍ നിന്ന് ഷെല്‍ ആക്രമണം. ആക്രമണത്തില്‍ സ്വദേശി വനിത കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക്് പരുക്കേല്‍ക്കുകയും ചെയ്തതായി അതിര്‍ത്തി രക്ഷാസേനാ വക്താവ് അറിയിച്ചു. ഇന്ന് ഉച്ചക്ക് പ്രാദേശിക സമയം രണ്ട് മണിക്കാണ് ആക്രമണം ഉണ്ടായതെന്ന് അതിര്‍ത്തി രക്ഷാ സേനാ വക്താവ് മേജര്‍ യഹ്‌യ അല്‍ ഖഹ്താനി പറഞ്ഞു.

ഐക്യരാഷ്ട്ര സഭയും ഇതര രാഷ്ട്രങ്ങളും അംഗീകരിക്കുന്ന യമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ അട്ടിമറിച്ചതോടെയാണ് യമന്‍ യുദ്ധത്തിലേക്ക് നീങ്ങിയത്. ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സഖ്യ സേനയുമായി യുദ്ധത്തിലാണ്. യുഎന്‍ മധ്യസ്ഥതയില്‍ ഹൂതികളും യമന്‍ സര്‍ക്കാരും സമാധാന ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഒരു വര്‍ഷത്തിനിടെ പലതവണ വെടി നിര്‍ത്തിയെങ്കിലും ഹൂതികള്‍ സൗദി അറേബ്യയുടെ അതിര്‍ത്തി നഗരങ്ങളിലേക്ക് നിരന്തരം ഷെല്‍ ആക്രമണം തുടര്‍ന്നു.

ബുധനാഴ്ച അതിര്‍ത്തി രക്ഷാ സേനയിലെ കമാണ്ടര്‍ ഹൂതി ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഉണ്ടായ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിനിടെ 6,600 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

DONT MISS
Top