അശ്ലീല വീഡിയോ വിവാദം; തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്ന് സന്ദീപ് കുമാറിന്റെ ഭാര്യ

SANDEEP-KUMAR-WIFE

റിതു കുമാര്‍

ദില്ലി: അശ്ലീല വീഡിയോ വിവാദത്തില്‍ ദില്ലി മുന്‍ മന്ത്രി സന്ദീപ് കുമാര്‍ നിരപരാധിയാണെന്ന് സന്ദീപിന്റെ ഭാര്യ. സന്ദീപിനെ മനപ്പൂര്‍വം കുടുക്കിയതാണെന്നും പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഭാര്യ റിതു കുമാര്‍ പറഞ്ഞു. സന്ദീപ് കുമാര്‍ നിരപരാധിയാണെന്നും അദ്ദേഹത്തെ താറടിക്കുന്നതിനാണ് സിഡി പുറത്ത് വിട്ടതെന്നും റിതു പറഞ്ഞു.

കേസ് കോടതിയില്‍ നേരിട്ട് നിരപരാധിത്തം തെളിയിക്കുമെന്നും റിതു കൂട്ടിച്ചേര്‍ത്തു. അതേസമയം സന്ദീപ് കുമാറിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചതില്‍ പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. താനും കുടുംബവും സന്ദീപ് കുമാറിന് പുര്‍ണ പിന്തുണ നല്‍കുമെന്നും റിതു കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സന്ദീപിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സന്ദീപ് കുമാറിനെതിരെ അശ്ലീല വീഡിയോയിലെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. തനിക്ക് മയക്കുമരുന്നു കലര്‍ത്തിയ പാനിയം നല്‍കി ബോധംകെടുത്തുകയും പിന്നീട് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു. 376ആം വകുപ്പ് പ്രകാരം സന്ദീപ് കുമാറിനെതിരെ പീഡനത്തിന് ദില്ലി പൊലീസ് കേസ് ചുമത്തി. തുടര്‍ന്ന് സ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

DONT MISS
Top