ബാഗ് സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് സ്‌കാനറിനകത്തൂടെ അയാള്‍ പുറത്തു വന്നു!

scan

പ്രധാനപ്പെട്ട ഇടങ്ങളിലെ സുരക്ഷാ പരിശോധനകളുടെ പ്രാധാന്യം എന്താണെന്ന് നമുക്ക് വ്യക്തമായി അറിയാം. സ്‌കാനര്‍ മെഷീനിലൂടെ നമ്മുടെ ബാഗും ലഗേജും സ്‌കാന്‍ ചെയ്യ്ത് സുരക്ഷ ഉറപ്പാക്കുന്നതിന് നമ്മളും സഹകരിക്കാറുണ്ട്. എന്നാല്‍ എന്താണ് സ്‌കാനര്‍ എന്നും അത് എന്തിന് ഉപയോഗിക്കുന്നുവെന്നും അറിയാത്തവരുമുണ്ട്. അത്തരം ഒരാളുടെ പ്രവൃത്തിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. പാകിസ്താനില്‍ നിന്നെന്ന് കരുതുന്ന വീഡിയോയില്‍ ഒരാള്‍ ബാഗുമായി ഒരു ഓഫീസിലേക്ക് കടന്നു വരുന്നതായി കാണാം. സുരക്ഷാ ചുമതലയുള്ള ഒരാള്‍ അയാള്‍ക്ക് നിര്‍ദേശം കൊടുക്കുന്നുണ്ട്.

ബാഗ് സ്‌കാന്‍ ചെയ്യാനായി മെഷീനിലൂടെ കടത്തിവിടാനാണ് ഉദ്യേഗസ്ഥന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ മെഷീനടുത്തേക്ക് പോയ ഇയാളെ പിന്നെ കാണുന്നത് ബാഗ് സ്‌കാനറിലൂടെ പുറത്തേക്ക് വരുന്നതാണ്. ഇയാള്‍ ചെയ്ത മണ്ടത്തരം കണ്ട് ഉദ്യോഗസ്ഥര്‍ തലയില്‍ കൈ വെച്ച് പോയി. 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സെപ്റ്റംബര്‍ ഒന്നിനാണ് പ്രചരിച്ചത്. ഇപ്പോള്‍ തന്നെ 15 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്.

DONT MISS