ഇറ്റലിയിലെ ഭൂകമ്പം; ഒന്‍പത് ദിവസം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന നായ ജീവിതത്തിലേക്ക്; വീഡിയോ

romeo-3

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും നായയെ പുറത്തെടുക്കുന്നു

റോം: തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒന്‍പത് ദിവസത്തിന് ശേഷം ജീവിതത്തിലേക്കൊരു മടക്കയാത്ര. റോമിയോ എന്ന നായ്ക്കുട്ടിക്കാണ് അതിനുള്ള ഭാഗ്യമുണ്ടായിരിക്കുന്നത്. 230 മണിക്കൂറുകളാണ് ഭക്ഷണവും വെള്ളവുമില്ലാതെ റോമിയോ പിടിച്ചു നിന്നത്. ഇറ്റലിയില്‍ ആഗസ്റ്റ് 24 ന് നടന്ന ഭൂകമ്പത്തില്‍ അകപ്പെട്ടതായിരുന്നു റോമിയോ.  ഭൂകമ്പം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങളാണ് റോമിയോയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.

romeo-2

റോമിയോ

രക്ഷാപ്രവര്‍ത്തകര്‍ നിലത്തുവിട്ടപ്പോഴേക്കും സ്വര്‍ഗം കിട്ടിയെന്ന രീതിയില്‍ റോമിയോ ഒന്ന് വട്ടം ചുറ്റി ഓടി. ദിവസങ്ങള്‍ക്ക് ശേഷം കൈയും കാലും അനക്കാന്‍ സാധിച്ചതിന്റെ സന്തോഷമായിരുന്നു അവന്. റോമിയോ മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ അവന്‍െ ഉടമസ്ഥനും രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്നു.

romeo

റോമിയോ രക്ഷാപ്രവര്‍ത്തകരുടെ കൈകളില്‍

ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ടതാണ് റോമിയോ. ഭൂകമ്പം നടക്കുന്ന സമയം റോമിയോ വീടിന്റെ താഴത്തെ നിലയില്‍ കിടന്നുറങ്ങുകയായിരുന്നു. കെട്ടിടം തകര്‍ന്ന് ദേഹത്തു വീഴുകയും ചെയ്തു. റോമിയോ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ഉടമസ്ഥന്‍ പറയുന്നു. അപകടം നടക്കുമ്പോള്‍ തങ്ങള്‍ മുകളിലത്തെ നിലയിലായിരുന്നു. താനും കുടുംബവും അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും റോമിയോയുടെ ഉടമസ്ഥന്‍ വ്യക്തമാക്കി.

ittaly

ഇറ്റലിയിലെ ഭൂകമ്പത്തില്‍ നിന്നൊരു ദൃശ്യം

ഇറ്റലിയില്‍ വന്‍ നാശം വിതച്ച ഭൂകമ്പത്തില്‍ 300 ഓളം പേര്‍ക്കാണ്  ജീവന്‍ നഷ്ടപ്പെട്ടത്. അമാട്രിസ് പട്ടണത്തില്‍ മാത്രം 224 പേര്‍ മരിച്ചു. 35 പേര്‍ അര്‍ക്വാട്ട പട്ടണത്തിലും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെയാണ് സംസ്‌കരിച്ചത്. ഭൂകമ്പത്തില്‍ 2,500 ഓളം പേര്‍ക്ക് വീടുകള്‍ നഷ്ടമായി. അമാട്രിസ് പട്ടണത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top