അശ്ലീല വീഡിയോ വിവാദം: സന്ദീപ് കുമാറിനെ ആം ആദ്മിയില്‍ നിന്നും പുറത്താക്കി

sandeep

സന്ദീപ് കുമാറും യുവതിയും വിവാദ വീഡിയോയില്‍

ദില്ലി: അശ്ലീല സിഡി വിവാദത്തില്‍ പുറത്താക്കപ്പെട്ട ആം ആദ്മി മന്ത്രി സന്ദീപ് കുമാറിനെ പാര്‍ട്ടിയിലെ പ്രാധമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്ഡ് ചെയ്തു. കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം തെറിച്ച സന്ദീപിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ആം ആദ്മി വ്യക്തമാക്കി.

അശ്ലീല സിഡി പുറത്തുവന്നതോടെ ലീക്ക് ചെയ്തതോടെ ലൈംഗികാരോപണം നേരിട്ട ആം ആദ്മി മന്ത്രിയായ സന്ദീപ് കുമാറിനെ അരവിന്ദ് കെജ്രിവാള്‍ പുറത്താക്കുകയായിരുന്നു. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സന്ദീപ് കുമാര്‍. മന്ത്രി സന്ദീപ് കുമാര്‍ രണ്ട് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങളും അശ്ലീല ചിത്രങ്ങളും അടങ്ങിയ സിഡി ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയെ പുറത്താക്കിയതായി കെജ്രിവാള്‍ അറിയിച്ചത്.

എഎപിയുടെ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സന്ദീപ് കുമാറിനെ പുറത്താക്കാനുള്ള തീരുമാനം വന്നത്. പുറത്താക്കിയ വിവരം ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ അറിയിച്ചത്. പൊതുമര്യാദയ്ക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ മന്ത്രിസ്ഥാനത്തു തുടരാന്‍ അനുവദിക്കില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി. പൊതുജനങ്ങളോടൊപ്പമാണ് എഎപി നില്‍ക്കുന്നതെന്നും കെജ്രിവാല്‍ ട്വീറ്റ് ചെയ്തു.

വാല്‍മികി സമാജാംഗമായ തനിക്കെതിരെയുള്ള ഗൂഢാലോചനയാണ് ഇതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സന്ദീപ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിഡിയിലെ ദൃശ്യങ്ങള്‍ വ്യാജമാണെന്നും ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കണമെന്നും സന്ദീപ് കുമാര്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. അശ്ലീല ദൃശ്യങ്ങളില്‍ കാണപ്പെടുന്ന വ്യക്തി താനാണോ എന്ന ചോദ്യത്തിന് അന്വേഷണത്തിലൂടെ സത്യങ്ങള്‍ പുറത്ത് വരുമെന്ന് വിശ്വസിക്കുന്നു എന്ന മറുപടിയാണ് സന്ദീപ് കുമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

താനാണ് പാര്‍ട്ടിയിലെ ഏക ദലിത് മുഖമെന്നും ദലിത് സമൂഹത്തില്‍ തനിക്കുള്ള സ്വാധീനത്തെ തകര്‍ക്കാനാണ് ഗൂഢാലോചന പ്രകാരം തന്നെ പുറത്താക്കിയത് എന്നും സന്ദീപ് കുമാര്‍ കൂട്ടിചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top