സമഗ്ര സംഭാവനയ്ക്കുള്ള ഓസ്‌കാര്‍ ഹോണററി പുരസ്‌കാരം ജാക്കി ചാന്

jackie-chan

ജാക്കി ചാന്‍

വാഷിംഗ്ടണ്‍: സമഗ്ര സംഭാവനയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ജാക്കി ചാന്. ജാക്കി ചാനെ കൂടാതെ സിനിമാ എഡിറ്റര്‍ ആന്നി കോഡ്‌സ്, കാസ്റ്റിങ് സംവിധായകന്‍ ലിന്‍ സ്റ്റല്‍മാസ്റ്റര്‍ ഡോക്കുമെന്ററി നിര്‍മാതാവ് ഫ്രഡിറിക് വിസ്മന്‍ എന്നിവര്‍ക്കും പുരസ്‌കാരം നല്‍കുമെന്ന് അമേരിക്കന്‍ ഫിലിം അക്കാദമി പ്രസിഡന്റ് ചെറില്‍ ബൂണ്‍ ഇസാഖ് അറിയിച്ചു.

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍സ് ആര്‍ട്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ഹോങ് കോങ്കില്‍ ജനിച്ച ജാക്കി ചാന്‍ എട്ട് വയസിലാണ് സിനിമയില്‍ അരങ്ങേറിയത്. പ്രാദേശിക സിനിമകളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടന്‍ കുങ് ഫു പാണ്ട, ദി കരാട്ടെ കിഡ്, റഷ് ഹവര്‍ തുടങ്ങിയ ഹോളിവുഡ് സിനിമകളിലും കേന്ദ്ര കഥാപാത്രമായി. 62ആമത്തെ വയസ്സിലും ഗംഭീര ആക്ഷന്‍ സീനുകള്‍പോലും ഡ്യൂപ്പില്ലാതെയാണ് താരം അഭിനയിക്കുന്നത്.

സ്‌കിപ്‌ട്രേസാണ് ജാക്കി ചാന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇന്ത്യയില്‍ ചിത്രീകരിച്ച കുങ്ഫു യോഗയാണ് മറ്റൊരു ചിത്രം. ബോളിവുഡ് താരം സോനു സൂഡും ചിത്രത്തില്‍ ജാക്കിയോടൊപ്പം പ്രാധാന വേഷത്തിലെത്തുന്നുണ്ട്.

DONT MISS
Top