കബാലി രണ്ടാം ഭാഗവുമായി രജനീകാന്തും പാ രജ്ഞിത്തും വീണ്ടും

kabaliകബാലിയെന്ന സൂപ്പര്‍ഹിറ്റ് ചിത്ത്രതിനു പിന്നാലെ പാ രജ്ഞിത്തും രജനീകാന്തും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു.സ്‌റ്റൈല്‍ മന്നന്റെ മരുമകനായ ധനുഷാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസറും ധനുഷ് ഷെയര്‍ ചെയ്തു.

കബാലിയുടെ രണ്ടാം ഭാഗമായിരിക്കും തന്റെ അടുത്ത നിര്‍മ്മാണ പദ്ധതിയെന്ന് വ്യക്തമാക്കുന്ന ട്വീറ്റാണ് ധനുഷിന്റേത്. പാ രജ്ഞിത്താണ് ചിത്രത്തിന്റെ രചനയും സംവിധാനവും. സല്‍മാന്‍ ഖാന്റെ സുല്‍ത്താനെ കടത്തിവെട്ടി 600 കോടി രൂപ നേടിയ കബാലിയുടെ നിര്‍മ്മാതാവില്‍ നിന്നും ചിത്ത്രതിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കാനുളള അനുമതി ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് വാങ്ങിയെന്നാണ് സൂചന.

ചിത്ത്രതിന്റെ വണ്‍ ലൈന്‍ പാ രജ്ഞിത്ത് തയ്യാറാക്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തിരന്റെ രണ്ടാം ഭാഗം പൂര്‍ത്തിയായാലുടന്‍ കബാലി 2 ആരംഭിക്കും. ചിത്ത്രതില്‍ ധനുഷ് അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top