അമ്മയെ കാണാതെ വാവിട്ട് കരഞ്ഞ കുട്ടിയോട് സിഐയുടെ ക്രൂരത

14159689_925604704211392_306993615_n

കുട്ടിയെ സിഐ കൈയ്ക്ക് പിടിച്ചു പുറത്താക്കുന്നു

റാന്നി: പാറഖനനത്തിനെതിരെ സമരം ചെയ്ത് അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തിലുള്ള സ്ത്രീയുടെ  രണ്ടു വയസ്സുള്ള മകളോട് റാന്നി സിഐയുടെ ക്രൂരപീഡനം. അറസ്റ്റിലായ നാറാണമൂഴി മാത്യു,റീന ദമ്പതികളുടെ ഇളയ മകള്‍ ബെല്ല റോസിനോടാണ് സിഐ ന്യൂമാന്റെ ക്രൂരത. പത്തനംതിട്ടയില്‍ റാന്നി ചെമ്പന്‍മുടിയിലെ പാറഖനനത്തിനെതിരെയായിരുന്നു നാട്ടുകാരുടെ സമരം.

വിശന്ന് വലഞ്ഞ് അമ്മയുടെ അടുത്തേക്ക്‌പോയ ബെല്ല റോസിനെ സി ഐ കൈയ്ക്കു പിടിച്ചു പുറത്താക്കി.  കുഞ്ഞിന്  ഭക്ഷണം നല്‍കാന്‍ വേണ്ടിയാണ് കുട്ടിയെ അമ്മയുടെ അടുത്തേക്ക് വിട്ടത്. സിഐയുടെ ഈ നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നാട്ടുകാര്‍.

ചെമ്പന്മുടിമലയിലെ ക്വാറിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ സമരം നടന്നുവരികയാണ്. ഇതിനെതിരെ നാട്ടുകാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് പൊലീസ് പ്രക്ഷോഭക്കാരെ അറസ്റ്റ് ചെയ്തത്. ഖനനം ആരംഭിച്ച പാറമടങ്ങള്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പഞ്ചായത്ത് പാറഖനനം ചെയ്യാനുള്ള ലൈസന്‍സ് നല്‍കിയത്.

ക്വാറി ലൈസന്‍സിന് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നാണ് നാട്ടുകാരുടെ ആരോപണം. പാറമടയില്‍ നിന്നും പാറകള്‍ കൊണ്ടു പോകുന്നത് നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു. ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായ പാറമടകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

DONT MISS
Top