നിറവയറുമായി റാംപില്‍ ചുവടുവെച്ച് കരീന കപൂര്‍

kareena-kapoorനിറവയറുമായി റാംപില്‍ ചുവടുവെച്ച് കരീന കപൂര്‍. ലാക്‌മേ ഫാഷന്‍ വീക്കിന്റെ റാംപിലാണ് ഗര്‍ഭിണിയായ കരീന കപൂര്‍ ചുവടുവെച്ചപ്പോള്‍ ഫാഷനേക്കാളേറെ ആരാധകര്‍ നെഞ്ചേറ്റിയത് അമ്മയാകാന്‍ തയ്യാറെടുക്കുന്ന താരത്തിനെയായിരുന്നു.

താനും തന്റെ കുഞ്ഞും ആദ്യമായി വേദിയിലെത്തിയ ഈ നിമിഷം ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൊന്നാണെന്ന് ഏറെ വൈകാരികമായാണ് കരീന മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രശസ്ത ഡിസൈനറായ സഭ്യസാചിയുടെ കരവിരുതിലെ ഡിസൈനുമായി റാംപില്‍ എത്താന്‍ സാധിച്ചത് തനിക്ക് ഏറെ സവിശേഷതയുള്ള നിമിഷങ്ങളിലൊന്നാണെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഷോയ്ക്കിടെ കുഞ്ഞ് വയറിനുള്ളില്‍ ചവിട്ടിയോ എന്ന ചോദ്യത്തിന് നിമിഷത്തില്‍ കുഞ്ഞ് എങ്ങനെ പ്രതികരിക്കുന്നതറിയാന്‍ താന്‍ ഏറെ ആകാഷയിലായിരുന്നുവെന്നും എന്നാല്‍ അങ്ങനെ ഉണ്ടായില്ലെന്നും താരം പറഞ്ഞു. ഗര്‍ഭിണിയായ കാരണത്തില്‍ ക്യാണറയ്ക്കു മുന്നില്‍ നിന്നും താന്‍ മാറി നില്‍ക്കില്ലെന്നും കരീന വ്യക്തമാക്കി.

സഭ്യസാചിയുടെ ഡിസൈനില്‍ ഒലീവ് ഗ്രീന്‍ നിറത്തിലുള്ള ലെഹങ്കയിലാണ് കരീന റാംപില്‍ പ്രത്യക്ഷപ്പെട്ടത്. സഭ്യസാചിയുടെ കൂടെ ഇതുവരെ ജോലി ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും എന്നാല്‍ ആദ്യമായി തനിക്കും കുഞ്ഞിനംു ഇത്തരത്തില്‍ ക്യാമറയ്ക്കു മുന്നില്‍ വരാന്‍ അവസരം തന്നതില്‍ സഭ്യസാചിയോട് നന്ദിയുണ്ടെന്നും കരീന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

DONT MISS
Top