ശബരിമലയിലേക്കുള്ള പെണ്‍വഴി; ശബരിമല പ്രവേശന വിഷയം ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ റെഡിടുവെയിറ്റ് ക്യാംപയിനിംഗ്

readytowaitശബരിമല സ്ത്രീ പ്രവേശന വിവാദങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ ശബരിമലയിലെ പ്രവേശനത്തിനായി കാത്തിരിക്കാമെന്ന ആശയം മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ റെഡിടുവെയിറ്റ് ക്യാപയിനിംഗ്. റെഡിടു വെയിറ്റ് എന്ന ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രങ്ങളോടെയാണ് ശബരിമല പ്രവേശന വിഷയം സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ചിരിക്കുന്നത്.
rdytowait

ദേശീയ തലത്തില്‍ ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനത്തിനായി റൈറ്റ് ടു പ്രെ എന്ന ക്യാമ്പയിനിംഗിനു പിന്നാലെയാണ് ഈ പ്രചാരണവും. ശബരിമലയില്‍ ഒരു പ്രത്യേക പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്കു മാത്രമേ പ്രവേശനാനുമതി നിഷേധിക്കുന്നുള്ളു അതുകൊണ്ട് തങ്ങളുടെ പ്രായമെത്തുന്നതു വരെ അയ്യപ്പനെ കാണാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് റെഡി ടു വെയ്റ്റ് എന്ന പ്രചരണത്തിലൂടെ പറഞ്ഞു വെക്കുന്നത്. നിരീശ്വരവാദികള്‍ എന്തിനാണ് ആചാരങ്ങളിലും വിശ്വാസങ്ങളിലും കൈ കടത്തുന്നതെന്നും ഇവര്‍ ചോദിക്കുന്നുണ്ട്.

reday
DONT MISS
Top