പര്‍വ്വതത്തിനു മുകളിലെ സാഹസികത ഫെയ്‌സ്ബുക്കില്‍ ലൈവാക്കാന്‍ ശ്രമിക്കുന്നതിനിടെ പൈലറ്റിന് ദാരുണാന്ത്യം (വീഡിയോ)

pilotലണ്ടന്‍: ആല്‍പ്‌സ് പര്‍വ്വതത്തിനു മുകളില്‍ നിന്നുള്ള ചാട്ടം ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇറ്റാലിയന്‍ പൈലറ്റിന് ദാരുണാന്ത്യം. ഇറ്റാലിയന്‍ പൈലറ്റായ ആര്‍മിന്‍ ഷ്മീഡറാണ് സാഹസികത പകര്‍ത്തുന്നതിനിടെ അപകടത്തില്‍ കൊല്ലപ്പെട്ടത്.

താന്‍ പര്‍വ്വതത്തിനു മുകളില്‍ നിന്നും താഴേക്ക് ചാടാനൊരുങ്ങുകയാണെന്നും തന്നോടൊപ്പം പറക്കാന്‍ സുഹൃത്തുക്കള്‍ തയ്യാറാകൂവെന്നുമുള്ള പോസ്റ്റുകളും പര്‍വ്വതത്തിനു മുകളില്‍ നിന്നുള്ള ചിത്രങ്ങളും ഫെയ്‌സ്ബുക്കില്‍ ആര്‍മിന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അപകടം. ആല്‍പ്‌സിനു മുകളില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും ആര്‍മിന്റെ ഫെയ്‌സ്ബുക്ക് വാളില്‍ കാണാം.

ആര്‍മിന്റെ വാളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലൈവ് സ്ട്രീമിന് ആരാധകര്‍ നല്‍കിയ പ്രതികരണങ്ങളും കാണാം. ആര്‍മിന്റെ സാഹസികതയ്ക്ക് ആരാധകരുടെ അമ്പരപ്പു നിറഞ്ഞ ആര്‍പ്പുവിളികളും ആക്രോശങ്ങളും കേള്‍ക്കാം. എന്നാല്‍ പിന്നീട് ഒരു തരത്തിലുള്ള അപ്‌ഡേറ്റുകളും ആര്‍മിന്റെ പോസ്റ്റില്‍ വന്നിട്ടില്ല. അപകടത്തെ കുറിച്ച് പൊലീസിന്റ ഭാഗത്തു നിന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ ആര്‍മിന്‍ അപകടത്തില്‍പ്പെട്ടു മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top