കശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കാണിക്കാന്‍ 22 പേര്‍ അടങ്ങുന്ന പാക് പ്രത്യേക സമിതി

nawas-sharif

നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കാട്ടാനും ആഗോള പിന്തുണ പിടിച്ചുപറ്റാനും 22 അംഗ സമിതിയെ പാകിസ്താന്‍ നിയോഗിക്കുന്നു. 22 പാര്‍ലമെന്റ് അംഗങ്ങള്‍ അടങ്ങുന്ന സമിതിയേയാണ് ലോകത്തിന്റെ വിവിധയിടങ്ങളിലേക്ക് പാകിസ്താന്‍ അയക്കുന്നത്. ഇതിലൂടെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടേത് മനുഷ്യാവകാശ ലംഘനമാണെന്ന് വരുത്തി തീര്‍ക്കാനാണ് പാകിസ്താന്റെ ശ്രമം. പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്.

കശ്മീരിന് വേണ്ടി ശബ്ദിക്കാന്‍ 22 അംഗങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചതായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക സമിതിക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തന്റെ ഭാഗത്തു നിന്നും പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും ഷെരീഫ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്ക് പാകിസ്താന്‍ ജനതയുടെ കരുത്തും കശ്മീരിലെ ജനങ്ങളുടെ പ്രാര്‍ത്ഥനയും ഉണ്ടാകും. സെപ്തംബറില്‍ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ കശ്മീര്‍ വിഷയം ഉള്‍പ്പെടുത്തുമെന്നും ഷെരീഫ് വ്യക്തമാക്കി.

DONT MISS
Top